ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ ആക്രമണം ശക്തമാക്കിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ നിലപാട് മയപ്പെടുത്തി യും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപിക്ക് എതിരായ പ്രതിപക്ഷ ഐക്യത്തിന് നിന്നവരില്‍ പലരും കാലുമാറിയ സമയത്ത് ‘ദീദി’യും കളം മാറ്റുകയാണോയെന്നാണ് പ്രതിപക്ഷത്തെ ഇപ്പോഴത്തെ ആശങ്ക. ബിജെപിയുടെ സ്വേച്ഛാധിപത്യത്തെ കണക്കറ്റ് വിമര്‍ശിക്കുന്ന മമത അമിത് ഷായാണ് ഏറ്റവും വലിയ പ്രശ്‌നമെന്നാണ് ഇപ്പോള്‍ പറയുന്നത്.
അമിത് ഷായുടെ ഭരണത്തിലെ കൈകടത്തലുകള്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നുവെന്ന് മുന്നറിയിപ്പ് നല്‍കുന്ന മമത ഇനി കരുതിയിരിക്കേണ്ടത് മോഡിയേയല്ല അമിത് ഷായെ ആണെന്നാണ് പറയുന്നത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ മോഡിക്കെതിരായി ഉയര്‍ത്തിക്കാട്ടിയും മമത വിമര്‍ശനം ഉന്നയിക്കുന്നു.