ന്യൂഡല്‍ഹി: ‘ദ വയര്‍’ ന്യൂസ് പോര്‍ട്ടലിനെതിരായ മാനനഷ്ട കേസില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജെയ് ഷാ ഹാജരായില്ല. തുടര്‍ന്ന് അഹമദാബാദ് മെട്രോപോളിറ്റന്‍ കോടതി കേസ് ഡിസംബര്‍ 16ലേക്ക് മാറ്റി. പൊതുപരിപാടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ഷായുടെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചു.
അതേസമയം ദ വയറിന്റെ പത്രാധിപരും ലേഖകരും കോടതിയില്‍ ഹാജരായിരുന്നു. ഒരു വര്‍ഷം കൊണ്ട് ജെയ് ഷായുടെ കമ്പനിയുടെ വിറ്റുവരവില്‍ 16,000 ഇരട്ടിയുടെ വര്‍ധനവുണ്ടായെന്ന് ഒക്‌ടോബര്‍ എട്ടിന് ‘ദ വയര്‍’ വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഇത് രാഷ്ട്രീയ വിവാദമായതോടെയാണ് വയറിനെതിരെ 100 കോടി രൂപ ആവശ്യപ്പെട്ട് ജെയ് ഷാ മാനനഷ്ടകേസ് ഫയല്‍ ചെയ്തത്.
ജയ് ഷായുടെ ഉടമസ്ഥതയിലുള്ള ടെമ്പിള്‍ എന്റര്‍െ്രെപസ് െ്രെപവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എണ്‍പതു കോടിയുടെ വരുമാനമുണ്ടാക്കിയെന്നായിരുന്നു ആരോപണം