അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് ശസ്ത്രക്രിയ നടത്തി. കഴുത്തിന് പിറകിലായി ചെറിയ വീക്കം കണ്ടെത്തിയതിനെ തുടര്‍ന്ന് അഹമ്മദാബാദിലെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. ഇക്കാര്യം ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴുത്തിന് പിന്നിലായി ചെറിയ മുഴ കണ്ടെത്തിയിരുന്നു. സാവധാനത്തില്‍ വളരുന്ന മുഴയാണ് ലിപോമ. പേശി പാളിക്ക് ഇടയിലായാണ് മുഴ കണ്ടെത്തിയതെന്നും ആസ്പത്രി അധികൃതര്‍ അറിയിച്ചു. ലോക്കല്‍ അനസ്‌തേഷ്യ നല്‍കിയാണ് സര്‍ജറി നടത്തിയത്. സര്‍ജറിക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു എന്ന് ആസ്പത്രി അധികൃതര്‍ പറഞ്ഞു. അതേസമയം അമിത് ഷാ ദല്‍ഹിയിലേക്ക് എപ്പോള്‍ മടങ്ങുമെന്ന് വ്യക്തമല്ല.