X

‘രാജ്യത്ത് പൗരാവകാശബില്‍ നടപ്പിലാക്കും’, എല്ലാ നുഴഞ്ഞുകയറ്റക്കാരേയും തുരത്തുമെന്നും അമിത്ഷാ

ഡാര്‍ജിലിങ്: ബിജെപി അധികാരത്തില്‍ എത്തുകയാണെങ്കില്‍ രാജ്യത്ത് പൗരത്വാവകാശ നിയമം നടപ്പിലാക്കുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഡാര്‍ജിലിങ്ങിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത്ഷാ. അധികാരത്തിലെത്തുകയാണെങ്കില്‍ രാജ്യത്ത് പൗരത്വാവകാശം നടപ്പിലാക്കുമെന്ന് ബിജെപി പ്രകടന പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഹിന്ദുക്കളും ബുദ്ധമത വിശ്വാസികളും ഒഴികെ എല്ലാ നുഴഞ്ഞുകയറ്റക്കാരയും ഇന്ത്യയില്‍ നിന്ന് തുരത്തും. രാജ്യത്ത് പൗരാവകാശബില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളെയും ബുദ്ധമത വിശ്വാസികളായ അഭയാര്‍ഥികളെയും കണ്ടെത്തി അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കും അമിത് ഷാ പറഞ്ഞു.

പൗരത്വാവകാശത്തെക്കുറിച്ച് മമത ബാനര്‍ജി നുണപ്രചാരണങ്ങള്‍ നടത്തുകയാണെന്ന് അമിത് ഷാ പറഞ്ഞു. പാക്കിസ്ഥാനെതിരായ മോദി സര്‍ക്കാരിന്റെ നടപടികളെ മമത ബാനര്‍ജി എതിര്‍ക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

chandrika: