ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്മാര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഒറ്റ ഐഡന്റിറ്റി കാര്‍ഡ് എന്ന ആശയവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. ആധാര്‍, പാസ്‌പോര്‍ട്ട്, െ്രെഡവിങ് ലൈസന്‍സ്, വോട്ടര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നിവ ഒറ്റ കാര്‍ഡില്‍ ലഭ്യമാക്കുകയാണ് പരിഗണനയില്‍ ഉള്ളതെന്ന് അമിത് ഷാ പറഞ്ഞു. രജിസ്ട്രാര്‍ ജനറല്‍ ഓഫിസിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ പരാമര്‍ശം.
2021ലെ സെന്‍സസില്‍ ചരിത്രത്തില്‍ ആദ്യമായി ഡിജിറ്റല്‍ വിവര ശേഖരണമായിരിക്കും നടത്തുക. ഇതിനായി മൊബൈല്‍ ആപ്പ് ഉപയോഗിക്കും. സെന്‍സസിന് പേനയും പേപ്പറും ഉപയോഗിക്കുന്നതില്‍ നിന്നു രാജ്യം മാറുകയാണ്. ജനസംഖ്യാ കണക്കെടുപ്പില്‍ വലിയ വിപ്ലവമാണ് ഇതുണ്ടാക്കുക. പന്ത്രണ്ടായിരം കോടി രൂപയാണ് സെന്‍സസിന് വേണ്ടിവരിക. 16 ഭാഷകളില്‍ വിവര ശേഖരണമുണ്ടാവും. ആസൂത്രണം, വികസന പദ്ധതികള്‍, ക്ഷേമ പദ്ധതികള്‍ എന്നിവക്കെല്ലാം അടിസ്ഥാനമായി സെന്‍സസ് വിവരങ്ങള്‍ മാറും. അതുകൊണ്ട് ഇതില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തമുണ്ടാവണമെന്നും അമിത് ഷാ പറഞ്ഞു.