അമിത് ഷായുടെ മകന്‍ ജയ് ഷായുടെ മകന്റെ കമ്പനിയായ ടെപിള്‍ എന്റര്‍െ്രെപസ് എന്ന പേരിലുള്ള കമ്പനിയുടെ വരുമാനം ഒരു വര്‍ഷംകൊണ്ട് വര്‍ധിച്ചത് 16 ലക്ഷം ശതമാനം. എന്നാല്‍ വലിയ നേട്ടമുണ്ടാക്കിയതിന് പിന്നാലെ കമ്പനി അടച്ചുപൂട്ടിയതും കൂടുതല്‍ ദുരൂഹതകള്‍ക്കിടയാക്കുന്നു ദ വൈര്‍ എന്ന വെബ് സൈറ്റാണ് ജേ ഷായുടെ കമ്പനിയുടെ അസ്വാഭാവിക വരുമാന വര്‍ധനയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ജിസ്ട്രാര്‍ ഓഫ് കമ്പനിയുടെ രേഖകള്‍ പ്രകാരം സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന 2013 മാര്‍ച്ചിലും 2014 മാര്‍ച്ചിലും യഥാക്രമം 6230, 1724 രൂപയുടേയും നഷ്ടമാണ് ടെംപിള്‍ എന്റര്‍െ്രെപസസ് കാണിച്ചിരിക്കുന്നത്. എന്നാല്‍ പിന്നീട് ജെയ് ഷായുടെ കമ്പനി പെട്ടെന്ന് കുതിച്ചുയരുകയായിരുന്നു. 201415 വര്‍ഷത്തില്‍ 50000 രൂപ വരുമാനവും 18,728 രൂപ ലാഭവും കാണിച്ച കമ്പനിയുടെ വിറ്റുവരവ് 201516ല്‍ 80.5 കോടിയായി മാറി. അതായത് ശതമാനക്കണക്കില്‍ നോക്കിയാല്‍ വരുമാനത്തിലുണ്ടായ വര്‍ധന 16 ലക്ഷം മടടങ്ങ്. രണ്ട് ലക്ഷം രൂപ മാത്രമാണ് ഈ കമ്പനിയുടെ ആസ്തി.
- 7 years ago
chandrika
അമിത് ഷായുടെ മകന്റെ കമ്പനി വരുമാനം ഒരു വര്‍ഷം കൊണ്ടു വര്‍ധിച്ചത് 16 ലക്ഷം ശതമാനം
Tags: amith sha