അമിതാഭ് ബച്ചന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

കൊല്‍ക്കത്ത: ബോളിവുഡിലെ ബിഗ്ബി അമിതാഭ് ബച്ചന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് പങ്കെടുത്ത ശേഷം വിമാനത്താവളത്തിലേക്ക് മടങ്ങവെയാണ് ബച്ചന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. ബച്ചന്‍ സഞ്ചരിച്ച മെര്‍സിഡസ് കാറിന്റെ പിന്‍ചക്രം യാത്രാമധ്യേ ഊരിത്തെറിക്കുകയായിരുന്നു. പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ട ബച്ചനെ ഉടന്‍ തന്നെ മറ്റൊരു കാറില്‍ വിമാനത്താവളത്തിലെത്തിച്ചു.
ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്ത ശേഷം സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ കാറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. ബച്ചന്റെ വാഹനത്തെ അനുഗമിച്ചിരുന്ന മന്ത്രിയുടെ കാറില്‍ ഉടനെ ബച്ചനെ വിമാനത്താവളത്തിലെത്തിച്ചു. പശ്ചിമ ബംഗാള്‍ സര്‍ക്കാറിന്റെ അതിഥിയായി ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുന്നതിന് കഴിഞ്ഞ ആഴ്ചയാണ് ബച്ചന്‍ കൊല്‍ക്കത്തയിലെത്തിയത്.
കാര്‍ ഏര്‍പ്പാടാക്കിയ ട്രാവല്‍ ഏജന്‍സിക്ക് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസയച്ചു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രകാരം കാറിന്റെ ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ട്രാവല്‍ ഏജന്‍സിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

chandrika:
whatsapp
line