X
    Categories: indiaNews

കോണ്‍സ്റ്റബിളിന് വര്‍ഷം ഒന്നര കോടി വരുമാനം; അമിതാഭ് ബച്ചന്റെ ‘ബോഡി ഗാര്‍ഡി’നെ സ്ഥലംമാറ്റി

മുംബൈ: വര്‍ഷം ഒന്നര കോടി രൂപ വരുമാനമുണ്ടാക്കുന്നുണ്ടെന്ന ആരോപണമുയര്‍ന്നതിനു പിന്നാലെ, മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്റെ ബോഡി ഗാര്‍ഡിനെ സ്ഥലംമാറ്റി. മുംബൈ പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ആയ ജിതേന്ദ്ര സിങ്ങിനെയാണ് ഡിബി മാര്‍ഗ് സ്‌റ്റേഷനിലേക്കു മാറ്റിയത്.

2015 മുതല്‍ അമിതാഭ് ബച്ചന്റെ ബോഡി ഗാര്‍ഡ് ആണ് ജിതേന്ദ്ര സിങ്. എക്‌സ് കാറ്റഗറി സുരക്ഷയാണ് അമിതാഭ് ബച്ചന് മുംബൈ പൊലീസ് നല്‍കുന്നത്.

ജിതേന്ദ്ര സിങ് വര്‍ഷത്തില്‍ ഒന്നര കോടിയിലേറെ രൂപ വരുമാനമുണ്ടാക്കുന്നുണ്ടെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥലംമാറ്റം. എന്നാല്‍ പൊലീസിലെ പതിവു സ്ഥലംമാറ്റം മാത്രമാണെന്നാണ് ജിതേന്ദ്ര സിങ് പറയുന്നത്.

രണ്ടാഴ്ച മുമ്പാണ് ജിതേന്ദ്ര സിങ്ങിനെ സ്ഥലംമാറ്റി ഉത്തരവിറക്കിയത്. സിങ്ങിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

 

Test User: