X

നെഹ്റു ട്രോഫിക്ക് അമിത്ഷായെ ക്ഷണിച്ചത് കൂട്ടുകെട്ടിന്റെ തെളിവ്; ഡോ. എം.കെ മുനീര്‍

ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെ നെഹ്റു ട്രോഫി വള്ളംകളിക്ക് ക്ഷണിച്ചതിന് പിന്നില്‍ ദുരുദ്ദേശ്യങ്ങളുണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.കെ മുനീര്‍. സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടിന് തെളിവാണിത്. ലാവ്ലിന്‍ കേസും ഈ സംഭവവും തമ്മില്‍ ബന്ധമുണ്ട്. ഇത്തരം കേസുകള്‍ തേച്ചുമായ്ച്ച് കളയാനാണ് ഈ ബന്ധം നിലനിര്‍ത്തുന്നത്. അമിത് ഷായെ മുമ്പും രാജകീയമായി മുഖ്യമന്ത്രി ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യാന്‍ സൗകര്യം ചെയ്തുകൊടുത്തു.

ആര്‍.എസ്.എസ്സിന്റെ കല്പനകള്‍ അനുസരിക്കുന്ന പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണ് രാജ്യം ഭരിക്കുന്നത്. അമിത് ഷായെ ഇടക്കിടെ കേരളത്തിലെ വരവേല്‍ക്കുന്നതും ലാവ്ലിന്‍ കേസും തമ്മില്‍ ബന്ധമുണ്ട്. നെഹ്റുവിനെ ഏറ്റവും ഭയപ്പെടുന്ന ബി.ജെ.പി നേതാവ് കേരളത്തിലെത്തുമ്പോള്‍ നെഹ്റു ട്രോഫി വള്ളം കളിയുടെ പേര് മാറുമോ എന്ന് കണ്ടറിയണമെന്നും ഡോ. എം.കെ മുനീര്‍ പറഞ്ഞു.

Test User: