കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കലാപങ്ങള്‍ ഉണ്ടാകുമെന്ന കേന്ദ്ര മന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് യുവാവിന്റെ കുറിപ്പ്. ശ്രീവത്സ എന്ന കന്നഡ യുവാവിന്റെ കുറിപ്പാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ബിജെപി അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്കാണ് കൂപ്പുകുത്താന്‍ ഒരുങ്ങുന്നത്. ഈ സമയം അമിത് ഷാ അയാള്‍ക്ക് ആകെ അറിയാവുന്ന ഒരു കാര്യമായ വര്‍ഗീയ ധ്രുവീകരണമാണ്് ചെയ്തുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി ഒരു ഉത്തരവാദിത്വവുമില്ലാതെ പറയുകയാണ് ഒരു സംസ്ഥാനം വര്‍ഗീയ കലാപങ്ങളിലേക്ക് പോകുമെന്ന്. എല്ലാ ജനവിഭാഗങ്ങള്‍ക്കുമുള്ള മനോഹരമായ ഒരു പൂന്തോട്ടമാണ് കര്‍ണാടക. തുല്യതയും സമാധാനവും ഉദ്ബോധനം ചെയ്യുന്ന നാടാണിത് – അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ട്വീറ്റ് ഇതിനോടകം വൈറായിട്ടുണ്ട്.