കേണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ണാടകയില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മെയ് പത്തിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അവസരം നല്‍കിയാല്‍ സംസ്ഥാനത്ത് പ്രീണന രാഷ്ട്ീയം ശക്തമാകുമെന്നും അഴിമതിയും കെടുകാര്യസ്ഥതയും മൂര്‍ദ്ധനന്യാവസ്ഥയിലെത്തുമെന്നും അമിത് ഷാ പറഞ്ഞു.
കര്‍ണാടകയുടെ ഭാവി സുരക്ഷിതമാക്കാന്‍ സംസ്ഥാനത്തെ നരേന്ദ്ര മോദിയുടെ കരങ്ങളില്‍ ഏല്‍പ്പിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്നും ഷാ. ബാഗല്‍ക്കോട്ടില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ഷായുടെ പ്രതികരണം.
2 ദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനായി കര്‍ണാടകയിലെത്തിയ അമിത് ഷാ രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷ കക്ഷികള്‍ക്കെതിരെ നടത്തിയത്. മെയ് പത്തിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന പ്രീപോള്‍ സര്‍വെകള്‍ മുഖവിലക്കെടുക്കിന്നില്ലെന്നും ബി.ജെ.പി തുടര്‍ഭരണം നേടുമെന്നും അമിത് ഷാ കൂട്ടി ചേര്‍ത്തു.