X

“ഹനുമാന്‍ ദലിതനെന്ന്”; കുരുക്കിലായി യോഗി ആദിത്യനാഥ്; മറുപടിയില്ലാതെ അമിത് ഷാ

ജയ്പൂര്‍: ഹനുമാന്‍ ദലിതനാണെന്ന പരാമര്‍ശത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നിയമനടപടി. മൂന്നു ദിവസത്തിനുള്ളില്‍ നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ കടുത്ത നിയമനടപടി നേരിടേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി രാജസ്ഥാനിലെ സര്‍വ ബ്രാഹ്മിണ്‍ മഹാസഭയാണ് യോഗി ആദിത്യനാഥിന് നോട്ടീസ് അയച്ചിരിക്കുന്നത്.
ആല്‍വാര്‍ ജില്ലയിലെ മലഖേദയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് യോഗി ആദിത്യനാഥ് ഹനുമാന്‍ ദലിതാണെന്ന് പ്രസംഗിച്ചത്. രാമഭക്തനായ ഹനുമാന്‍ വനവാസിയും ദരിദ്രനും ദലിതനുമാണെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ ഗോത്രത്തില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ഥിക്ക് നിങ്ങള്‍ വോട്ട് ചെയ്യണമെന്നുമാണ് യോഗി പ്രസംഗിച്ചത്. ബി.ജെ.പി രാഷ്ട്രീയനേട്ടത്തിനായി ഹനുമാന്റെ ജാതിയെ ഉപയോഗിക്കുകയാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും സര്‍വ ബ്രാഹ്മിണ്‍ മഹാസഭ വ്യക്തമാക്കി.

സംഭവം വിവാദമാതോടെ കുരുക്കിലായിരിക്കുകയാണ് ബിജെപി നേതൃത്വവും. ദേശീയ ആധ്യക്ഷ്യന്‍ അമിത് ഷാ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിജെപിയുടെ യു പി മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞതായി പത്രങ്ങളില്‍ നിന്നാണ് ഞാന്‍ വായിച്ചത്. അത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല. യോഗി ഒരു വലിയ സംസ്ഥാനത്തിന്റെ ഉത്തരവാദിത്തക്കാരനും മുഖ്യമന്ത്രിയുമാണ്. ആരെങ്കിലും വിശദീകരിക്കാന്‍ വേണമെങ്കില്‍ അദ്ദേഹത്തോട് ് ചോദിക്കണമെന്നും ഷാ പറഞ്ഞു

chandrika: