അഹമ്മദാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയോട് അഞ്ചു ചോദ്യങ്ങള്‍ക്ക് ഉത്തരം ആവശ്യപ്പെട്ട് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. പ്രചാരണം കഴിഞ്ഞ് രാഹുല്‍ ഗുജറാത്ത് വിട്ടതിന് പിന്നാലെയാണ് ഷായുടെ ചോദ്യങ്ങള്‍. കച്ചിലെ ഗാന്ധിധാമില്‍ സംസാരിക്കവെ ഷാ ഉന്നയിച്ച ചോദ്യങ്ങള്‍.
1- നര്‍മദ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനു യുപിഎ സക്കാര്‍ അനുമതി നല്‍കാതിരുന്നത് എന്തുകൊണ്ടാണ്?
2-നര്‍മദ അണക്കെട്ടിന്റെ ഗേറ്റുകള്‍ അടയ്ക്കാന്‍ കോണ്‍ഗ്രസ് എന്തുകൊണ്ട് അനുമതി നല്‍കിയില്ല?
3- കച്ചിലെ ഉപ്പ് നിര്‍മാണ തൊഴിലാളികള്‍ക്ക് പ്രത്യേക സഹായം നല്‍കാത്തതെന്തു കൊണ്ടാണ്?
4- യു.പി.എ അധികാരത്തിലിരുന്നപ്പോള്‍ ഗാന്ധിനഗറിനും ധനസഹായം ലഭിച്ചില്ല. എന്തുകൊണ്ട്?
5- ക്രൂഡ് ഓയില്‍ ധനസഹായം വര്‍ഷങ്ങളോളം ഗുജറാത്തിന് അനുവദിക്കാതിരുന്നതിനു പിന്നില്‍ എന്തായിരുന്നു?
ബി.ജെ.പി ചിത്രീകരിക്കുന്നതില്‍ ഏറെ ഭിന്നമാണ് ഗുജറാത്തിലെ സത്യവാസ്ഥ എന്ന രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് അമിത് ഷാ ചോദ്യങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്. നിങ്ങള്‍ക്ക് എല്ലാം തന്നുവെന്നാണ് ബിജെപി അവകാശപ്പെടുന്നത്. തൊഴില്‍, കുട്ടികള്‍ക്കു വിദ്യാഭ്യാസം, ചികില്‍സ ഇവ നിങ്ങള്‍ക്കു ലഭിച്ചിട്ടുണ്ടോ? എന്ന രാഹുലിന്റെ ചോദ്യത്തിന് ഇല്ല, ഇല്ല എന്നായിരുന്നു ജനങ്ങളുടെ മറുപടി.
്അടുത്ത ആറു ദിവസങ്ങളിലായി 33 ജില്ലകളിലാണ് അമിത് ഷാ സഞ്ചരിക്കുന്നത്. നവംബര്‍ രണ്ടാം വാരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണ പരിപാടിയുടെ മുന്നോടിയായാണ് ഷായുടെ സന്ദര്‍ശനം.