X

തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന ഭീതി: കര്‍ണാടകയില്‍ അമിത്ഷായുടെ റാലി അവസാന നിമിഷം റദ്ദാക്കി

ബംഗളുരൂ: കര്‍ണാടക തെരഞ്ഞടുപ്പിന് മുന്നോടിയായി ബെല്ലാരിയില്‍ ഇന്ന് നടത്താനിരുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ റാലി അവസാനനിമിഷം റദ്ദാക്കി. ഖനന അഴിമതി ആരോപണം നേരിടുന്ന ഗാലി ജനാര്‍ദ്ദന റെഡ്ഡി സഹോദരന്‍മാര്‍ക്കൊപ്പം വേദി പങ്കിടുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന നിഗമനമാണ് അവസാന നിമിഷം റാലി റദ്ദാക്കാന്‍ അമിത് ഷാ പ്രേരിപ്പിച്ചത് എന്നാണ് വിലയിരുന്നതല്‍. അതേസമയം റെഡ്ഢി സഹോദരന്‍മാര്‍ക്കൊപ്പം സ്‌റ്റേജ് പങ്കിടാന്‍ താത്പര്യമില്ലാത്തതിനെ തുടര്‍ന്നാണ് റാലി ഉപേക്ഷിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴു സീറ്റുകളാണ് 50,000 കോടിയുടെ ഖനന അഴിമതി ആരോപണം നേരിടുന്ന ഗാലി ജനാര്‍ദ്ദന റെഡ്ഢിയുടെ കുടുംബത്തിനായി ബി.ജെ.പി നല്‍കിയത്. ഇതിനെതിരെ പാര്‍ട്ടിയില്‍ നിന്നു തന്നെ ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. കര്‍ണാടകയില്‍ റെഡ്ഢി സഹോദരന്‍മാര്‍ ബി.ജെ.പിയെ വിലയ്‌ക്കെടുത്തെന്ന ആരോപണം ഉയര്‍ത്തി പ്രതിപക്ഷ പാര്‍ട്ടികളും ബി.ജെ.പിക്കെതിരെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണ്. അതേസമയം ജനാര്‍ദ്ദന റെഡ്ഢി ബി.ജെ.പിക്കു വേണ്ടി പ്രാചാരണത്തിനിറങ്ങുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യെദ്യൂരപ്പ അഭിപ്രായപ്പൈട്ടു. ഖനി അഴിമതിക്കേസില്‍ പ്രതിയായി 3 വര്‍ഷം ജയില്‍വാസം അനുഭവിച്ച് റെഡ്ഢിക്ക് സംസ്ഥാനത്തിന്റെ താത്പര്യം പരിഗണിച്ച് മാപ്പുനല്‍കുകയാണെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.

chandrika: