X
    Categories: Views

ഒടുവില്‍ ആ ക്യാച്ച് പിറന്നു; ആമിറിന് അപൂര്‍വ റെക്കോര്‍ഡ്

ദുബൈ: മികച്ച ബൗളിങ്ങുമായി അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ഗംഭീരമാക്കിയ പാകിസ്താന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ആമിര്‍ ടെസ്റ്റില്‍ അപൂര്‍വ റെക്കോര്‍ഡും സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലാണ് ഈ റെക്കോര്‍ഡ് പിറന്നത്. ടെസ്റ്റില്‍ ഏറ്റവും താമസിച്ച് ക്യാച്ച് എടുക്കുന്ന താരം എന്ന അപൂര്‍വ നേട്ടമാണ് ആമിര്‍ സ്വന്തമാക്കിയത്. തന്റെ 20ാമത്തെ ടെസ്റ്റിലാണ് ആമിര്‍ ഒരു ക്യാച്ച് സ്വന്തം പേരില്‍ കുറിക്കുന്നത്. സുല്‍ഫിക്കര്‍ ബാബറിന്റെ പന്തില്‍ ഡ്വെയ്ന്‍ ബ്രാവോയാണ് ആമിറിന്റെ ക്യാച്ചിലൂടെ പുറത്താകുന്നത്. 18ാം ടെസ്റ്റില്‍ ആദ്യ ക്യാച്ചെടുത്ത ഇംഗ്ലീഷ് ക്രിക്കറ്റ് താരം ജെഫ് ടൂളറുടെ റെക്കോര്‍ഡാണ് ആമിര്‍ പഴങ്കഥയാക്കിയത്. എകദിനത്തില്‍ 24 മത്സരവും ടി20യില്‍ 31 മത്സരവും കളിച്ചിട്ടുളള ആമിര്‍ ഇതുവരെ യഥാക്രമം ആറ്, നാല് ക്യാച്ചുകളാണ് സ്വന്തമാക്കിയിട്ടുളളത്. 16ാം മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മഗ്രാത്ത്, അത്രയും മത്സരത്തില്‍ തന്നെ ഇന്ത്യയുടെ മുഹമ്മദ് ഷമി എന്നിവരാണ് വൈകി ക്യാച്ച് എടുത്ത മറ്റുള്ളവര്‍.

Web Desk: