ഇന്ത്യന്‍ സിനിമക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ബോളിവുഡ് താരം ആമിര്‍ ഖാന്‍ 16 വര്‍ഷമായി പുരസ്‌കാരദാന ചടങ്ങുകളിലൊന്നും പ്രത്യക്ഷപ്പെടാറില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്്ച ആമിര്‍ഖാന്‍ ഒരു പുരസ്‌കാരം സ്വീകരിക്കാനെത്തി. വിഖ്യത ഗായിക ലതാ മങ്കേഷ്‌കറുടെ പിതാവിന്റെ സ്മരാണാര്‍ത്ഥം നല്‍കുന്ന മാസ്റ്റര്‍ ദീനാനാഥ് മങ്കേഷ്‌കര്‍ പുരസ്‌കാരത്തിന്റെ 75ാം പതിപ്പിലാണ് അവാര്‍ഡ് സ്വീകരിക്കാന്‍ ആമിര്‍ഖാനെത്തിയത്.
ഏറെ കാലത്തെ ഇടവേളക്കു ശേഷമാണ് ആമിര്‍ പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയത്. അതിനു പുറമേ മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു ആ ചടങ്ങിന്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ രാജ്യദ്രോഹിയെന്ന് വിളിച്ച് പാക്കിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതില്‍ നിന്നായിരുന്നു പുരസ്‌കാരം ഏറ്റു വാങ്ങേണ്ടി വന്നത്.
രാജ്യത്തെ ഭൂരിപക്ഷത്തിന്റ അസഹിഷ്ണുതയില്‍ കുടുബത്തോടൊപ്പം ഇവിടെ ജീവിക്കാന്‍ ഭയം തോന്നുന്നു എന്നായിരുന്നു 2015 ല്‍ ആമിര്‍ നടത്തിയ പരാമര്‍ശം.
തുടര്‍ന്ന് അദ്ദേഹത്തോട് രാജ്യം വിട്ട് പാക്കിസ്ഥാനിലേക്ക് പോകാനും ആമിറിന്റെ സിനിമകള്‍ കാണാന്‍ പാടില്ല എന്നും വരെ സംഘ പരിവാര സംഘടനകള്‍ ആഹ്വാനം ചെയ്യുകയുണ്ടായി.