X

ഡോ.വന്ദനക്ക് പരിചയക്കുറവായിരുന്നുവെന്ന ആക്ഷേപത്തിന് മന്ത്രി വീണജോര്‍ജിനെതിരെ ട്രോള്‍പെരുമഴ.

കൊട്ടാരക്കര താലൂക്ക് ഗവ. ആശുപത്രിയില്‍ അധ്യാപകന്റെ കുത്തേറ്റ്‌കൊല്ലപ്പെട്ട ഡോ. വന്ദനക്ക് പരിചയക്കുറവായിരുന്നുവെന്ന ആക്ഷേപത്തിന് മറുപടിയുമായി മന്ത്രി വീണജോര്‍ജിനെതിരെ ട്രോള്‍പെരുമഴ.

സിദ്ദീഖ് ഫാബിദ്:-
പോലീസ് കൊണ്ടുവന്ന പ്രതി യുവ വനിതാ ഡോക്ടറെ കുത്തിക്കൊന്നത് പോലീസിന്റെ വീഴ്ചയല്ല.. മറിച്ച് വനിത ഡോക്ടര്‍ക്ക് എക്‌സ്പീരിയന്‍സ് ഇല്ലത്രെ ആരോഗ്യം മന്ത്രിയുടെ പ്രതികരണം ലജ്ജാകരം.. ??
പോലീസിന്റെ വീഴ്ചയെ ചൂണ്ടിക്കാട്ടിയാല്‍ വിജയന്റ കോപം കിട്ടുമെന്ന് അറിയാവുന്ന ആരോഗ്യമന്ത്രിക്ക് പിന്നെ ഏറ്റവും എളുപ്പം കുറ്റം പാവം മരിച്ച ഡോക്ടറുടെ തലയില്‍ ചാര്‍ത്തുക അല്ലാതെ എന്ത്…

ടോണി തോമസ്-

കത്തിക്കുത്ത് നേരിടാന്‍ എക്‌സ്പീരിയന്‍സ് ഇല്ലാത്ത ഡോക്ടര്‍ ആണത്രേ.
ങആആട ല്‍ ഉള്ള ഒരു ആ ബോക്‌സിങ്ങ് എന്നാവും നമ്പര്‍ 1 കേരളാ ആരോഗ്യമന്ത്രി കരുതിയിരിക്കുന്നത്. അതോ ഇനി ങട (ങട ലെ ട, ടമേയ എന്നാവും) ഇല്ല, അത് എടുക്കണമെന്നാണോ?
ജട: ഒരു ഡോക്ടര്‍ പറഞ്ഞത് മന്ത്രി ഏറ്റു പറഞ്ഞതാണ്, ഉപയോഗിച്ച വാക്കുകള്‍ ഇതല്ല എന്നൊക്കെ ന്യായീകരണങ്ങള്‍ വരുന്നുണ്ട്. ഏതൊക്കെ രീതിയില്‍ ആണെങ്കിലും ആ പറഞ്ഞത് ശരിയായില്ല. എക്‌സ്പീരിയന്‍സ് ഉള്ള ഡോക്ടര്‍ ആയിരുന്നെങ്കില്‍ ഇതു നടക്കില്ലേ? കുത്തു കൊണ്ട് മരിച്ചത് ഡോക്ടറുടെ കഴിവില്ലായ്മ കൊണ്ടാണെന്ന് വരുത്തുകയല്ലേ ഇത്തരം പ്രസ്താവനകളുടെ ഉദ്ദെശ്വം? അധികാരികള്‍ ഉത്തരവാദിത്വം പൂര്‍ണ്ണമായി കൈ കഴുകി ഒഴിയുന്ന സ്ഥിരം പ്രവണത. ഒരു ജുഡീഷ്യല്‍ കമ്മീഷന്റെ കുറവ്.

 

ഡോ. കീര്‍ത്തന സുരേഷ്

കരാട്ടേയും കളരിയുമൊന്നുമല്ല എം.ബി.ബി.എസ്സിന് പഠിപ്പിക്കുന്നത് മന്ത്രീ..

 

KB ഗണേഷ്‌കുമാര്‍ എം.എല്‍.എ-

ലഹരിക്കടിമപ്പെട്ടയാളെ മുതിര്‍ന്നവരായാലും എങ്ങനെ തടയാനാകും?

കെ എസ് തല്‍ഹത്ത് ആലുവ:-

ഇവര്‍ക്ക് പറ്റുന്ന
പണിയാണോ
മന്ത്രി പദവി……?

അക്രമിയെ തടയാന്‍ ഡോക്ടര്‍
പ്രത്യേക പരിശിലനം
നേടിയിരുന്നില്ലായെന്ന്
ആരോഗ്യ മന്ത്രി വീണ ജോര്‍ജ്……..

മാധ്യമ ചാനല്‍ റൂമിലിരുന്ന് കമ്മികള്‍ക്ക് വേണ്ടി ജ്ഡ്ജായി അവതരണം നടത്തി പോന്നവര്‍ക്ക് പ്രത്യേക പരിഗ്ണാ വിഭാഗത്തില്‍ പെടുത്തി കിട്ടിയ എം എല്‍ എ പദവിയും പിന്നീട് പിണറായി സ്തുതി ഗീര്‍ത്തനങ്‌ളിലൂടെ കിട്ടിയ മന്ത്രി പദവിയും ഔദാര്യമായി കിട്ടുബോള്‍ അതിനു വലിയ
വില നല്‍കേണ്ടി വരുന്നത് കേരളത്തിലെ ജനതയാണ്…..

മുഖ്യമന്ത്രി പിണറായി വിജയന്‍
മുതല്‍ തൊട്ട്
സംസ്ഥാനത്തെ ഏതെങ്കിലും
ഒരു മന്ത്രിമാരെ വരെ എടുത്ത്
പരിശോധിച്ചാല്‍ അതില്‍ നിന്ന്
കഴിവ് തെളിയിച്ച
ഒരാളെ പോലെയെങ്കിലും
ഒരു സാധാരണ കമ്മി
ന്യായികരണ ജീവികള്‍ക്ക്
വരെ എടുത്ത് പറയാന്‍
സാധ്യമല്ലായെന്ന്
അവര്‍ക്ക് തന്നെ നല്ല
ബോധ്യമുണ്ട്…… അമ്മോശനും
മരുമ്കനും ഒരേ പി ആര്‍
ഏജ്ന്‍സികള്‍ കൊണ്ട് നടക്കുന്നത്
മൂലം മാധ്യമങ്ങളില്‍ തല
കാണിച്ച് മരുമ്കന്‍ ആളായി ഷോ
കാണിച്ച് പോകുന്നുണ്ട്…..

സെക്രട്ടറിയേറ്റിലെ ഒരു വിഭാഗം
ഐ എ എസ് ഉദ്വേഗസ്ഥര്‍ പരാതിയുര്‍ത്തുന്നുയെന്നാണ് പുതിയ വാര്‍ത്തകള്‍ പുറത്ത് വരുന്നത്…..
ഐ എ എസ് ഉദ്വേഗസ്ഥര്‍ക്ക്
മന്ത്രിമാരുടെ അടുത്തു നേരിട്ട് ചെന്ന് വകുപ്പ്മായി ബന്ധപെട്ട കാര്യങ്ങള്‍
പറയാന്‍ സാധിക്കുന്നില്ലായെന്നാണ്
അവര്‍ ഉന്നയിക്കുന്ന പ്രധാന പരാതി….
മന്ത്രിമാരുടെ പാര്‍ട്ടി സെക്രട്ടറിമാറുതെ അടുത്തു ചെന്ന് അവരുടെ
അനുമതിയില്ലാതെ മന്ത്രിമാരെ
കാണാന്‍ സാധിക്കുന്നില്ലായെന്നാണ്
അവര്‍ ഉന്നയിയിക്കുന്നത്……
ഇതാണ് കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ
ഭരണ രീതി…….
അത് കൊണ്ടാണല്ലോ ഗതാഗ്ത
വകുപ്പ് മന്ത്രി പോലും അറിയാതെ കോടികളുടെ അഴിമതി അടുക്കള
ക്യാബിനറ്റ് തിരുമാനിച്ച് പണം
വാരി കൊണ്ട് പോകുന്നത്…..

നമ്മുടെ സംസ്ഥാനത്തിന്റെ ഭരണം
കോടികള്‍ മുടിക്കി നടത്തുന്ന പി ആര്‍ വര്‍ക്കുകകളിലാണ്… സെക്രട്ടറിയേറ്റിന്റെ അകം കുത്തഴിഞ്ഞ നിലയിലും……

ഹമീദ് അമ്പലപ്പുഴ:-

ഓരോരോ കഴുതകള്‍.. മന്ത്രിയാണത്രേ??

അഞ്ച് പോലീസുകാര്‍ നോക്കി നില്‍ക്കെ ഒരു പ്രതി ഒരു ഡോക്ടറെ കുത്തികൊന്നിട്ട് നാട്ടിലെ ഒരു മന്ത്രി പറയുന്ന വാക്കാണ്??
‘ ഡോക്ടര്‍ക്ക് അക്രമങ്ങളെ തടയാനുള്ള എക്‌സ്പീരിയന്‍സ് ഇല്ലായിരുന്നു എന്ന് ‘ ??

ഈ വിഡ്ഢികള്‍ ഇനി കേരളീയര് എല്ലാവരും കരാട്ടെ പഠിച്ച് സര്‍ട്ടിഫിക്കറ്റ് നേടണം അല്ലങ്കില്‍ പിഴ ഒടുക്കേണ്ടിവരും എന്ന് പറയുമോ ആവോ??

അതേസമയം മന്ത്രി പറഞ്ഞതിനെ ന്യായീകരിച്ച് സര്‍ക്കാര്‍വിലസം സൈബര്‍കളും രംഗത്തെത്തി.
അഡ്വ. ശ്രീജിത് പെരുമന:-

അതായത് ഇത്രയും പറഞ്ഞത് ചില ദോഷൈകദൃക്കുകളും, സൈബർ ആങ്ങളമാരും വന്ദനയുടെ മരണവുമായി ബന്ധപ്പെട്ട ആരോഗ്യ മന്ത്രിയുടെ പ്രസ്താവനക്കെതിരെ വിദ്വേഷ പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനാലാണ്.

ആരോഗ്യ മന്ത്രി പറഞ്ഞത് ഹൗസ് സർജന്റ് ആയ കുട്ടിക്ക് ഒരു പ്രാക്ടീസിംഗ് ഡോക്ടറുടെ അത്രയും അനുഭവങ്ങളോ, ഏകസ്പീരിയൻസോ ഇല്ല എന്നാണ് അവിടുത്തെ ഡോക്ടർമാർ അറിയിച്ചത് അതുകൊണ്ട് ആകണം പാനിക്ക് ആയ കുട്ടിക്ക് പെട്ടന്ന് ഒഴിഞ്ഞു മാറാൻ സാധിക്കാത്തതും ആക്രമണത്തിന് വിധേയമായതും എന്നതാണ്.

ഹൗസ് സർജ്ജൻ ഡോക്ടർ അല്ല ഡോക്ടർ പരിശീലനം അഥവാ ഇന്റൺഷിപ്പ് നടത്തുന്ന വിദ്യാർത്ഥി ആണ് എന്ന് അറിയുന്നത് കൊണ്ടാണ് സീനിയർ ഡോക്ടർമാരും, ആരോഗ്യ മന്ത്രിയോട് അക്കാര്യങ്ങൾ അറിയിച്ചത് അത് മാധ്യമങ്ങളും, സൈബർ പോരാളികളും മന്ത്രിക്കെതിരെ പ്രചരിപ്പിക്കുന്നതിനാലാണ് ഈ എഴുത്ത്.

 

 

 

Chandrika Web: