തിരുവനന്തപുരം: ബാര്‍കോഴ വിവാദങ്ങള്‍ക്കിടെ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് വിദേശത്തേക്ക്. കുടുംബസമേതം വിയന്നയില്‍ സ്വകാര്യ സന്ദര്‍ശത്തിന് പോവുകയാണ് മന്ത്രി. ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന യാത്ര. ജൂണ്‍ ആദ്യം മടങ്ങിയെത്തും.
ധനകാര്യ മന്ത്രിയും കുടുംബവും വിദേശയാത്ര നിശ്ചയിച്ചിരുന്നു. ധനമന്ത്രിയുടെ ആരോഗ്യ പ്രശ്നങ്ങൾ കാരണം യാത്ര റദ്ദാക്കി. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയും കുടുംബവും വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ചെത്തിയത്. ഫ്രാൻസ്, ബെൽജിയം, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുമെന്നാണ് വിവരം.
ബാറുടമകൾ 2.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംഘടന വൈസ് പ്രസിഡന്‍റ് അനിമോന്റെ ശബ്ദരേഖയിൽ പറയുന്നത്. രണ്ടു ദിവസത്തിനുള്ളിൽ പണം നൽകണമെന്നും ഡ്രൈ ഡേ ഒഴിവാക്കാനും മറ്റു ഇളവുകൾക്കും കൊടുക്കേണ്ടത് കൊടുക്കണമെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്. വിഷയം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പ്രത്യേക സംഘത്തെ രൂപീകരിച്ച് തന്നെയാകും അന്വേഷണം നടക്കുക.