ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനത്തില്‍ എതിര്‍പ്പുമായി അമിക്കസ് ക്യൂറി സുപ്രിംകോടതിയില്‍. നിലവിലെ ആചാരങ്ങള്‍ തുടരണമെന്നും സര്‍ക്കാരിന്റെ നിലപാട് മാറ്റം രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമെന്നും ആചാരങ്ങളെ കോടതി മാനിക്കണമെന്നും അമിക്കസ്‌ക്യൂറി രാമമൂര്‍ത്തി സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടു.
അതേസമയം, വിശ്വാസത്തെ ചോദ്യം ചെയ്യാനാകില്ലെന്ന് ഹര്‍ജിക്കാരോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. അതിന്റെ ആത്മാര്‍ഥതയും വിശ്വാസ്യതയും മാത്രമേ ചോദ്യം ചെയ്യാനാകൂ. അതാണ് പരിശോധിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പരാമര്‍ശം നടത്തി. നേരത്തെ മറ്റൊരു അമിക്കസ് ക്യൂറിയായ രാജുരാമചന്ദ്രന്‍ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചിരുന്നു. കേസില്‍ അമിക്കസ് ക്യൂറിയുടെ വാദം പൂര്‍ത്തിയായി. കേസില്‍ വാദം തുടരുകയാണ്.