മലപ്പുറം: ഗവേഷണ മികവിന് മലപ്പുറം അഞ്ചച്ചവടി സ്വദേശിനിയായ വിദ്യാര്‍ഥിനിക്ക് അമേരിക്കന്‍ യൂണിവേഴ്സിറ്റിയുടെ അംഗീകാരം. അഞ്ചച്ചവടിയിലെ ആലുങ്ങല്‍ അബൂബക്കറിന്റെ മകള്‍ റിനീഷ ബക്കറിന്റെ ഗവേഷണ പ്രബന്ധത്തിനാണ് പുരസ്‌കാരം ലഭിച്ചത്.
വയനാടന്‍ കുരുമുളകു തോട്ടങ്ങളിലെ മണ്ണിലടങ്ങിയ ബാക്ടീരിയകളെ കുറിച്ചുള്ള ഗവേഷണ പ്രബന്ധത്തിനാണ് റിനീഷ ബക്കറിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒന്നാം സമ്മാനം ലഭിച്ചത്. ഇരുപതിനായിരം രൂപയായിരുന്നു പുരസ്‌കാരം. ഈ പ്രബന്ധം അമേരിക്കയിലെ കോര്‍ണല്‍ യൂനിവേഴ്സിറ്റിയില്‍ നടക്കുന്ന കാര്‍ഷിക സെമിനാറിലേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ ഡോ.ഡി.ഗിരിജയുടെ കീഴിലായിരുന്നു ഗവേഷണം.
ഒക്ടോബറില്‍ നടക്കുന്ന സെമിനാറിലാണ് പ്രബന്ധമവതരിപ്പിക്കുക.
അഞ്ചച്ചവടിയിലെ ആലുങ്ങല്‍ അബൂബക്കറിന്റെയും കെ.പി സീനത്തിന്റെയും മകളാണ്. തശൂര്‍ മണ്ണുത്തി സര്‍വകലാശാലയില്‍ നിന്ന് എം.എസ്.സി ഫസ്റ്റ് റാങ്കില്‍ വിജയിച്ച റിനീഷ ബക്കര്‍, കൊപ്പം സ്വദേശിയും മര്‍ച്ചന്റ് നേവിയിലെ ഉദ്യോഗസ്ഥനായ കെ.കെ ജമാല്‍ മുഹമ്മദിന്റെ ഭാര്യയുമാണ്. രണ്ടു വയസുകാരന്‍ ജാഇസ് ജമാല്‍ മകനാണ്.