X

അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് തന്നെ; ഔദ്യോഗികമായി തെരഞ്ഞെടുത്തു

വാഷിങ്ടണ്‍: അമേരിക്കയുടെ അടുത്ത പ്രസിഡന്റായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡൊണാള്‍ഡ് ട്രംപിനെ ഇലക്ട്രല്‍ കോളജ് ഔദ്യോഗികമായി തെരഞ്ഞെടുത്തു. ഡൊണാള്‍ഡ് ട്രംപ് 304 വോട്ടുകള്‍ നേടിയപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലരി ക്ലിന്റണ്‍ 224 വോട്ടുകളാണ് നേടിയത്. 270 വോട്ടുകളായിരുന്നു വിജയിക്കാന്‍ വേണ്ടിയിരുന്നത്. അതേസമം ഇലക്ടറല്‍ കോളജ് അംഗങ്ങലുടെ വോട്ട് ജനുവരി ആറിന് എണ്ണും. ഇതോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവും. ജനുവരി 20നാണ് പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുക.

chandrika: