X

അമേരിക്കയില്‍ വീണ്ടും നിരോധനം; വിമാനയാത്രകളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കു വിലക്ക്

വാഷിങ്ടണ്‍: അമേരിക്കയില്‍ വിമാന യാത്രക്കൊപ്പം ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിന് വിലക്ക്. ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെ എട്ടിടങ്ങളിലാണ് നിന്ന് എത്തുന്നവര്‍ക്കാണ് നിരോധനം. ലാപ്‌ടോപ്പ്, ഐപാഡ്, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുന്നതിന് തടസ്സമില്ലെന്നാണ് വിവരം. ഇതോടെ മധ്യപൂര്‍വ ഏഷ്യയിലെയും വടക്കന്‍ ആഫ്രിക്കയിലെയും എട്ടു രാജ്യങ്ങളിലെ പത്തു വിമാനത്താവളങ്ങളെ വിലക്ക് ബാധിക്കുമെന്ന് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സഊദി അറേബ്യയിലെ റിയാദ്, ജിദ്ദ, ഖത്തറിലെ ദോഹ, കുവൈത്തിലെ കുവൈത്ത് സിറ്റി, യുഎഇയിലെ അബുദാബി, ദുബൈ, ഈജിപ്തിലെ കയ്‌റോ, ജോര്‍ദാനിലെ അമ്മാന്‍, തുര്‍ക്കിയിലെ ഇസ്തംബുള്‍, മൊറോക്കോയിലെ കാസാബ്ലാങ്ക എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് യുഎസിലേക്ക് വരുന്നവര്‍ക്കാണ് നിരോധനം ബാധകമാവുക.
ഐഎസിനെതിരെ അമേരിക്കന്‍ നേതൃത്വത്തില്‍ സഖ്യകക്ഷികളുടെ യോഗം നാളെ ചേരാനിരിക്കെയാണ് നിരോധന വാര്‍ത്ത പുറത്തുവന്നത്. അറബ് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുക്കാനിരിക്കെ വിലക്കേര്‍പ്പെടുത്തിയത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

chandrika: