ഉടനടി രാജ്യം വിടണമെന്ന് അമേരിക്ക; ഇന്ത്യക്കാര്‍ അടക്കം നൂറുകണക്കിന് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസ്

ഇന്ത്യക്കാര്‍ അടക്കം നൂറുകണക്കിന് വിദേശ വിദ്യാര്‍ത്ഥികള്‍ക്കളോട് ഉടനടി രാജ്യം വിടണമെന്ന് അമേരിക്ക. അമേരിക്കയിലെ ആഭ്യന്തര വകുപ്പ് നിരവധി വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇമെയില്‍ അയച്ചതായാണ് വിവരം. കോളേജുകളില്‍ പ്രതിഷേധ പരിപാടികളില്‍ ഭാഗമായതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി എന്നാണ് വിവരം. സമൂഹ മാധ്യമത്തിലെ പോസ്റ്റുകള്‍ ലൈക്ക് ചെയ്തതിന് വരെ രാജ്യം വിടാന്‍ നിര്‍ദ്ദേശം ലഭിച്ചു എന്നാണ് വിവരം.

അമേരിക്കയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ആണ് നടപടിക്ക് പിന്നില്‍. പ്രതിഷേധ പരിപാടികളില്‍ നേരിട്ട് പങ്കെടുത്തവരെയും ഇതിന് സമൂഹ മാധ്യമത്തിലൂടെ പിന്തുണ നല്‍കിയവരെയും രാജ്യത്ത് നിന്ന് പുറത്താക്കുക എന്ന നയമാണ് ട്രംപ് ഭരണകൂടം സ്വീകരിക്കുന്നത്. കൂടാതെ ഉപരിപഠനത്തിനുള്ള പുതിയ അപേക്ഷകരെയും സര്‍ക്കാര്‍ വിശദമായി പരിശോധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധങ്ങളോട് അനുഭാവം പുലര്‍ത്തുന്നവരെ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കും.

2023 -24 അക്കാദമിക് വര്‍ഷത്തെ കണക്കുപ്രകാരം അമേരിക്കയില്‍ 11 ലക്ഷം വിദേശ വിദ്യാര്‍ത്ഥികളും ഇതില്‍ 3.31 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമാണ്. മൂന്നാഴ്ചക്കുള്ളില്‍ 300 ഓളം വിദേശ വിദ്യാര്‍ത്ഥികളോട് മടങ്ങി പോകാനുള്ള നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

 

webdesk17:
whatsapp
line