X

നിലപാട് കടുപിച്ച് അമേരിക്ക; ഫലസ്തീന് സഹായങ്ങള്‍ വെട്ടികുറച്ചു

വാഷിങ്ടണ്‍: ജറുസലേം വിഷയത്തിനു പിന്നാലെ ഫലസ്തീനെതിരെ നിലപാട് കടുപ്പ് അമേരിക്ക. ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന്‍ സഹായ നിധിയിലേക്കുള്ള വിഹിതം വെട്ടിചുരുക്കിയാണ് അമേരിക്ക പുതിയ ‘നീക്കം’ നടത്തിയത്. ഇനി മുതല്‍ 65 മില്യണ്‍ ഡോളര്‍ നല്‍കിയാല്‍ മതിയെന്ന തീരുമാനത്തിലാണ് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. നേരത്തെ 125 ബില്യണ്‍ ഡോളറാണ് ഫലസ്തീനു വേണ്ടി യു.എസ് നല്‍കിയിരുന്നത്. സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിട്ടും അത് സമാധാന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ചെലവഴിക്കുന്നില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപണമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കം.
പുതിയ തീരുമാനം ഐക്യരാഷ്ട്രസഭയുടെ സഹായനിധിയെ പ്രതികൂലമായി ബാധിക്കും. വെസ്റ്റ്ബാങ്ക്, ഗാസ മുനമ്പ്, ലെബനാന്‍, ജോര്‍ദാന്‍, സിറിയ എന്നിവിടങ്ങളില്‍ കഴിയുന്ന ഫലസ്തീന്‍ ജനങ്ങളുടെ ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ക്കുവേണ്ടിയാണ് ഫണ്ട് ചെലവഴിക്കുന്നത്.

chandrika: