കോഴിക്കോട്: അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ കീഴില്‍ നടക്കുന്ന വിവിധ മതങ്ങളുടെ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കാന്‍ എം.എസ്.എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്ലിയക്ക് അവസരം. ജൂലൈ 14ന് തുടങ്ങി 14 ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടി വാഷിങ്ടണിലും ന്യൂയോര്‍ക്കിലുമായി നടക്കും. വിവിധ മതസ്ഥര്‍ ഒരുമിച്ചു ചേരുന്ന സംഗമത്തില്‍ ഇസ്ലാമിന്റെ മതസ്വതന്ത്ര്യത്തെ കുറിച്ചുള്ള കാഴ്ചപ്പാട് വിശദീകരിക്കുമെന്ന് ഫാത്തിമ തഹ്ലിയ അറിയിച്ചു.
ഫെയ്‌സ്ബുക് കുറിപ്പ്:
അമേരിക്കന്‍ വിദേശകാര്യ വകുപ്പ് വേള്‍ഡ് ലേണിംഗ് എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്ന് നടത്തുന്ന മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ള എക്‌സ്‌ചേഞ്ജ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ എനിക്ക് ക്ഷണം ലഭിച്ച വിവരം അറിയിക്കുന്നു. ജൂലൈ 14ന് തുടങ്ങി 27 വരെ നീണ്ട് നില്‍ക്കുന്ന വാഷിങ്ടണിലും ന്യൂയോര്‍ക്കിലുമായി നടക്കുന്ന പരിപാടിയില്‍ മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ള എന്റെ പ്രസ്ഥാനത്തിന്റെ വീക്ഷണങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കും. പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തുമല്ലോ.