വാഷിങ്ടണ്‍: 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഇടപെടലും യു.എസിനെതിരെ സൈബര്‍ ആക്രമണവും സംബന്ധിച്ച വിഷയത്തില്‍ റഷ്യയെ പ്രതിക്കൂട്ടിലാക്കി അമേരിക്ക. ഇതുമായി ബന്ധപ്പെട്ട് റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിനും വിവിധ സംഘടനകള്‍ക്കും യു.എസ് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.
ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതിനു ശേഷം ഇതാദ്യമായാണ് റഷ്യക്കെതിരെ അമേരിക്ക ശക്തമായ നടപടി സ്വീകരിക്കുന്നത്.
2016ലെ തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റനെതിരെ ട്രംപിന്റെ ജയം ഉറപ്പിക്കാന്‍ റഷ്യന്‍ ഇടപ്പെട്ടുവെന്നാണ് ആരോപണം. കൂടാതെ അമേരിക്കയിലെ വിവിധ കമ്പനികളുടെയും സംഘടനകളുടെയും കമ്പ്യൂട്ടറുകളില്‍ നടന്ന സൈബര്‍ ആക്രമണത്തിനു പിന്നില്‍ റഷ്യ ആണെന്നാണ് യു.എസ് ആരോപിക്കുന്നത്.
ഇത്തരത്തില്‍ നടന്ന ആക്രമണങ്ങളില്‍ കണ്ടെത്തിയ മാല്‍വെയറുകള്‍ക്ക് റഷ്യന്‍ ബന്ധമുണ്ടെന്നും യു.എസ് ആരോപിക്കുന്നുണ്ട്.