വിരമിക്കല്‍ ഉത്തരവില്‍ ഭേദഗതി; പ്രായം കഴിഞ്ഞാല്‍ പടിയിറങ്ങണം

കൊച്ചി: ഹൈക്കോടതിയിലെ ജീവനക്കാര്‍ക്കു വിരമിക്കല്‍ പ്രായം കഴിഞ്ഞാല്‍ തുടരാന്‍ അനുമതിയില്ലെന്ന് സിംഗിള്‍ ബെഞ്ച്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെതാണ് നടപടി. രണ്ടു ജീവനക്കാര്‍ വിരമിക്കല്‍ പ്രായം ഉയര്‍ത്തി നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ജോയിന്റ് രജിസ്ട്രാര്‍ വിജയകുമാരിയമ്മ, ഡഫേദാര്‍ സജീവ് കുമാര്‍ എന്നിവരാണ് വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതിന് അപേക്ഷയുമായി സമീപിച്ചത്.

ജീവനക്കാരുടെ വിരമിക്കല്‍ കോടതിയുടെ അന്തിമ തീര്‍പ്പിനു വിധേയമായിരിക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന കോടതിയുടെ ശുപാര്‍ശ സര്‍ക്കാരിനു നല്‍കിയിട്ടുണ്ട്. ഇതില്‍ സര്‍ക്കാര്‍ തീരുമാനം വരാനിരിക്കുന്നതേയുള്ളൂ. കോടതി നടപടികള്‍ ഡിജിറ്റല്‍ ആവുന്ന ഘട്ടത്തില്‍ പരിചയമുള്ള ജീവനക്കാര്‍ അനിവാര്യമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

Test User:
whatsapp
line