കോഴിക്കോട് : കേരള സര്‍ക്കാര്‍ ധന ദൃഡീകരണത്തിന്റെ പേര് പറഞ്ഞു ഇറക്കിയ ഉത്തരവില്‍ വരുത്തിയ ഭേദഗതി, ഉദ്യോഗാര്‍ഥികളുടെയും പൊതുജനങ്ങളുടെയും കണ്ണില്‍ പൊടിയിടാനാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു.
അനിവാര്യ തസ്തികള്‍ നിര്‍ണയിക്കേണ്ടത് വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ വകുപ്പ് മേധാവികളുടെ ഇംഗിതത്തില്‍ അല്ല. സാമ്പത്തിക ബാധ്യത ഇല്ലാതെ ജീവനക്കാരെ ജോലിക്ക് വെക്കണം എന്ന നിര്‍ദേശം മനുഷ്യന്റെ ബുദ്ധിക്ക് മനസ്സിലാകുന്നതല്ല. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ജോലി ലഭിക്കാനും പാര്‍ട്ടിക്കാരെ തള്ളിക്കയറ്റുന്നത് ഒഴിവാക്കുന്നതിനും വേണ്ടി നേരത്തെ ഇറക്കിയ ഉത്തരവ് പിന്‍വലിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ഫിറോസ് കൂട്ടിച്ചേര്‍ത്തു.