മെഡിക്കല്‍ കോഴ്‌സുകളിലെ പ്രവേശനം നീറ്റ് അടിസ്ഥാനമാക്കി കേന്ദ്രസര്‍ക്കാരിന് കീഴിലെ എം.സി.സി നടത്താന്‍ ആലോചന. ഇതുസംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. ഇതുവരെ കേന്ദ്രസര്‍ക്കാരിന് 15 ശതമാനം എം.ബി.ബി.എസ് സീറ്‌റുകളിലേക്കും 50 ശതമാനം പി.ജി സീറ്റുകളിലേക്കുമാണ് പ്രവേശനം നല്‍കാന്‍ കഴിഞ്ഞിരുന്നത്. ഇത് മൊത്തമായാണ് കേന്ദ്രം ഏറ്റെടുക്കുന്നത്. സര്‍ക്കാരിന് പുറമെ സ്വാശ്രയ സീറ്റുകളലും ഇത് നടപ്പാക്കിയേക്കും. സംവരണം പാലിക്കുമോ എന്നത് കണ്ടറിയണം.
ഇതിനായി സംസ്ഥാനങ്ങളോട് ഓരോ നോഡല്‍ ഓഫീസര്‍മാരെ കണ്ടെത്താനാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതെപ്പോഴാണ് നടപ്പാക്കുക എന്ന ്‌വ്യക്തമല്ല. മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് നീറ്റ് പ്രവേശനപരീക്ഷ ഒഴിവാക്കണമെന്ന് തമിഴ്‌നാട് നിയമസഭ ഏകകണ്ഠമായി ബില്‍ പാസാക്കിയതാണ്.