X

അലാറം മുഴക്കി ചീറിപ്പാഞ്ഞ് വന്ന ആംബുലന്‍സ് പരിശോധിച്ചപ്പോള്‍ കണ്ടത്

തൃശൂര്‍: അലാറം മുഴക്കി സ്ഥിരമായി ഒരേ സമയത്ത് ചീറി പായുന്ന ആംബുലന്‍സ് പരിശോധിച്ചപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയത് വലിയ തട്ടിപ്പ്. തൃശൂരിലെ ഒരു മെഡിക്കല്‍ കോളേജില്‍ നിന്ന് അവരുടെ നഴ്‌സിങ് കോളേജിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കാനാണ് അലാറം മുഴക്കി ആംബുലന്‍സ് ചീറിപ്പാഞ്ഞിരുന്നത്.

എല്ലാ ദിവസവും വൈകീട്ട് 4.50ന് ആംബുലന്‍സ് പോവുന്നുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധനക്കെത്തിയത്. പതിവു പോലെ അലാറം മുഴക്കി ആംബുലന്‍സ് പാഞ്ഞു. നിന്നതാവട്ടെ നഴ്‌സിങ് കോളെജ് കവാടം എത്തിയപ്പോള്‍. ആംബുലന്‍സില്‍ നിന്ന് പുറത്തിറങ്ങിയത് വിദ്യാര്‍ഥികളും.

സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് കേസെടുക്കുകയും, പിഴ ചുമത്തുകയും ചെയ്തു. ജീവകാരുണ്യ സ്ഥാപനത്തിന്റെ പേരിലുള്ള വാഹനം എന്നതിലൂടെ റോഡ് നികുതിയില്‍ ഇളവും ഇവര്‍ നേടിയിരുന്നു. എന്നാല്‍, ഇതുവരെ ഈ ആംബുലന്‍സ് അത്യാഹിതങ്ങള്‍
ക്കായി ഉപയോഗിച്ചിട്ടില്ല. വിദ്യാര്‍ഥികളെ കൊണ്ടുവരാനും കൊണ്ടുപോകാനുമാണ് ഉപയോഗിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: