X

ആംബുലന്‍സിന് തടസം സൃഷ്ടിച്ചു; ബൈക്ക്കാരന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

വയനാട്: ആംബുലന്‍സിന് മാര്‍ഗതടസം സൃഷ്ടിച്ച സംഭവത്തില്‍ ബൈക്ക്കാരന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്. അടിവാരം മുതല്‍ കാരന്തൂര്‍ വരെ തടസമുണ്ടാക്കിയതില്‍ കോഴിക്കോട് ചെലവൂര്‍ സ്വദേശി സി കെ ജഫ്‌നാസിന്റെ ലൈസന്‍സാണ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. 5000 രൂപ പിഴയും ഈടാക്കി.

അടിയന്തര ചികിത്സ ആവശ്യമായ രോഗിയുമായി മേപ്പാടിയില്‍ നിന്നു കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജിലേക്കു വരുംവഴിയായിരുന്നു സംഭവം. ആംബുലന്‍സിനു മറികടക്കാന്‍ അനുവദിക്കാതെ 22 കിലോമീറ്ററിലധികം ബൈക്ക് സഞ്ചരിച്ച് ഒരു മണിക്കൂറോളം തടസ്സം ഉണ്ടാക്കി. ഹോണ്‍ പ്രവര്‍ത്തിച്ചിട്ടും അടിയന്തര സൈറണ്‍ മുഴക്കിയിട്ടും സ്‌കൂട്ടര്‍ യാത്രക്കാരന്‍ മാറിയില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍
പറഞ്ഞു.

ഒടുവില്‍ കാരന്തൂര്‍ ജംക്ഷനില്‍ 11.10ന് എത്തിയപ്പോള്‍ റോഡില്‍ തിരക്കായി. ഇതിനിടയില്‍ ആംബുലന്‍സ് മെഡിക്കല്‍ കോളജ് റോഡിലേക്ക് കയറി ബൈക്ക് യാത്രക്കാരനില്‍ നിന്നു രക്ഷപ്പെടുകയായിരുന്നു.

webdesk18: