കോഴിക്കോട്; ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിയാത്തവിധം അടഞ്ഞതിനെത്തുടര്‍ന്ന് അകത്തു കുടുംങ്ങിയ രോഗി മരിച്ചു. കോഴിക്കോട് ഫറോക്ക് കരുവന്‍തിരുത്തി എസ്.പി ഹൗസില്‍ കോയമോനാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.
സ്‌കൂട്ടറിടിച്ചു സാരമായി പരിക്കേറ്റ നിലയില്‍ ഗവ.ബീച്ച് ആശുപത്രിയിലെത്തിച്ച ഇയാളെ പിന്നീട് ആംബുലന്‍സില്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്ന് ആശുപത്രിയിലേക്ക് ഇറക്കാന്‍ നോക്കുന്നതിനിടെ ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാവാത്ത വിധം അടഞ്ഞുപോകുകയായിരുന്നു. തുടര്‍ന്ന് മഴു ഉപയോഗിച്ച് വാതില്‍ പൊളിക്കുകയായിരുന്നു. തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബീച്ച് ആശുപത്രിയിലെ ആംബുലന്‍സിലാണ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്.