ഉത്തര്‍ പ്രദേശിലെ ബരേലിയില്‍ അംബേദ്കര്‍ പ്രതിമ തകര്‍ത്തു. പൊലീസ് സന്നാഹമാണ് പ്രതിമ തകര്‍ത്തത്. 14 ദിവസംമുമ്പ് മാത്രം സ്ഥാപിച്ച പ്രതിമയാണിത്. പൊതുസ്ഥലത്ത് സ്ഥാപിച്ചുവെന്നതാണ ്കുറ്റം. ഗ്രാമീണര്‍ പിരിവെടുത്ത് നിര്‍മിച്ചതാണ് അംബേദ് കര്‍ പ്രതിമ.
ദലിത് സമൂഹത്തിന്റെ അഭിമാനമായാണ് ഇത് സ്ഥാപിച്ചതെന്നും പൊലീസ് വന്‍സന്നാഹത്തോടെ ഗ്രാമീണരെ അടിച്ചൊതുക്കിയാണ് പ്രതിമ തകര്‍ത്തതെന്നും സ്ഥലവാസികള്‍ പറഞ്ഞു. ഒരുകയ്യില്‍ ഭരണഘടനയും മറുകൈ ചൂണ്ടിയുമാണ് പ്രതിമ നിര്‍മിച്ചിട്ടുള്ളത്.
പൊതുസ്ഥലത്ത് അനധികൃതമായി നിര്‍മിച്ച പ്രതിമ നീക്കംചെയ്യാന്‍ ആവശ്യപ്പെട്ടത് അനുസരിക്കാത്തതിനാല്‍ ചെറിയ ബലപ്രയോഗം നടത്തിയതാണെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ നിരവധി പേര്‍ക്ക് കാര്യമായ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ യു.പി സര്‍ക്കാരിന്റെ സവര്‍ണമനോഭാവമാണെന്നാണ് ദലിത് സംഘടനകള്‍ ആരോപിക്കുന്നത്. നവംബര്‍ ആറിനായിരുന്നു ആഘോഷമായ പ്രതിമസ്ഥാപനം.
രാജ്യം മുഴുവന്‍ പട്ടേലിന്റെയും ഗോഡ്‌സേയുടെയും മറ്റും പ്രതിമകള്‍ സ്ഥാപിക്കുമ്പോള്‍ ഭരണഘടനാശില്‍പിയുടെ പ്രതിമക്ക് എന്താണ് കുഴപ്പമെന്നാണ് ഗ്രാമീണരുടെ ചോദ്യം.