അമ്പമ്പോ… 311 തവണ നിയമം ലംഘിച്ച ആള്‍ക്ക് ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴ; സ്‌കൂട്ടര്‍ പിടിച്ചെടുത്ത് പൊലീസ്

നിരത്ത് ഇറങ്ങുമ്പോഴൊക്കെ  നിരന്തരം ട്രാഫിക് നിയമലംഘനം നടത്തിയ യുവാവിന്റെ സ്‌കൂട്ടര്‍ പിടിച്ചെടുത്ത് പൊലീസ്. ബംഗളൂരു സ്വദേശി സുദീപിനാണ് തുടര്‍ച്ചയായ ഗതാഗത നിയമ ലംഘനങ്ങള്‍ പണികൊടുത്തത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 311 തവണയാണ് സുദീപ് ഗതാഗത നിയമം ലംഘിച്ചത്. സ്‌കൂട്ടറിന്റെ വില എണ്‍പതിനായിരം രൂപ എന്നാല്‍ പിഴ വന്നത് ഒന്നേമുക്കാല്‍ ലക്ഷം രൂപയാണ്. സ്‌കൂട്ടര്‍ ബംഗളൂരു ട്രാഫിക് പൊലീസ് പിടിച്ചെടുത്തു.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 311 തവണയാണ് സുദീപ് ഗതാഗത നിയമം ലംഘിച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. സിഗ്‌നല്‍ തെറ്റിച്ച് വാഹനമോടിക്കല്‍, അമിത വേഗത, ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിക്കുക, ലൈന്‍ ട്രാഫിക് തെറ്റിക്കുക തുടങ്ങി നിരവധി നിയമലംഘനങ്ങളാണ് സുദീപ് നടത്തിയിരിക്കുന്നത്.

പൊലീസിന്റെയും ട്രാഫിക് ക്യാമറകളുടേയും കണ്ണില്‍പ്പെട്ട ഗതാഗത നിയമ ലംഘനങ്ങള്‍ക്കാണ് ഈ ഫൈന്‍. പൊലീസിനെയും ക്യാമറ കണ്ണുകളെയും വെട്ടിച്ച് നടത്തിയ നിയമലംഘനങ്ങളും അനവധിയാണ്. 2023 ഫെബ്രുവരി മുതല്‍ ഇതുവരെയുള്ള നിയമലംഘനങ്ങളുടെ കണക്കാണിത്. സുദീപിന് ഇതുവരെ ട്രാഫിക് നിയമലംഘനത്തിന് പിഴയായി ലഭിച്ചത് 1,75,000 രൂപയിലധികമാണ്.

webdesk13:
whatsapp
line