മുംബൈ: ദീപവലി, പൂജ ആഘോഷങ്ങള്‍ പ്രമാണിച്ച് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. മുക്കാല്‍ ഭാഗത്തോളം ഇളവുകള്‍ നല്‍കിയാണ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ അടക്കം ആമസോണ്‍ ലഭ്യമാക്കുന്നത്. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ തീയതികള്‍ ഒക്ടോബര്‍ 6ന് പ്രഖ്യാപിക്കുമെന്നാണ് വിവരം.
ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ 70 ശതമാനം വരെ കിഴിവുകളാണ് ആമസോണ്‍ ലഭ്യമാക്കുന്നത്. ചില ഓഫറുകള്‍ ഇപ്പോള്‍ തന്നെ ആമസോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫര്‍ ദിനങ്ങള്‍ അടുക്കുന്നതോടെ കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിക്കും.
ആമസോണിന്റെ ഒരു പ്രത്യേക മൈക്രോസൈറ്റില്‍ കമ്പനി ഡീലുകളും ഓഫറുകളും ലിസ്റ്റ് ചെയ്തിട്ടുണ്ട്. നോകോസ്റ്റ് ഇഎംഐ ഓഫറുകള്‍, എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് എന്നിവയ്‌ക്കൊപ്പം സ്മാര്‍ട് ഫോണുകള്‍ക്കും സ്മാര്‍ട് ടിവികള്‍ക്കും ഇതുവരെ കണ്ടിട്ടില്ലാത്ത ഓഫറുകളായിരിക്കും നല്‍കുക എന്നാണ് ആമസോണ്‍ അവകാശപ്പെടുന്നത്.
ഹോം ആന്‍ഡ് കിച്ചന്‍ വിഭാഗത്തില്‍ 60 ശതമാനം വരെ ഇളവ്, വസ്ത്രങ്ങള്‍ക്ക് 70 ശതമാനം വരെ ഇളവ്, ഭക്ഷണ സാധനങ്ങള്‍ക്ക് 50 ശതമാനം വരെ ഇളവ്, ഇലക്ട്രോണിക്‌സ് അനുബന്ധ ഉള്‍പ്പന്നങ്ങള്‍ക്ക് 70 ശതമാനം വരെ കിഴിവ്, ആമസോണ്‍ ഫാഷനില്‍ 80 ശതമാനം വരെ കിഴിവ്, മൊബൈലുകള്‍ക്ക് 40 ശതമാനം വരെ ഇളവ് എന്നിങ്ങനെ നിരവധി ഓഫറുകളാണ് വില്‍പ്പന വേളയില്‍ ഉണ്ടായിരിക്കുക.