മുംബൈ: ആഭ്യന്തര ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന്റെ ഓഹരി സ്വന്തമാക്കാന്‍ തയാറായി ആമസോണും. 60 ശതമാനം ഓഹരി വാങ്ങാന്‍ തയാറാണെന്ന് ആമസോണ്‍ ഔദ്യോഗികമായി ഫ്‌ളിപ്കാര്‍ട്ടിനെ അറിയിച്ചു.
ഫ്‌ളിപ്കാര്‍ട്ടിന്റെ 40ശതമാനം ഓഹരി വാങ്ങാന്‍ നേരത്തെ അമേരിക്കന്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ വാള്‍മാര്‍ട്ട് രംഗത്തുവന്നിരുന്നു. ഇതുസംബന്ധിച്ച് കരാര്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഓഹരി വാങ്ങുന്നതിന് സന്നദ്ധത അറിയിച്ച് ഫ്‌ളിപ്കാര്‍ട്ട് സ്ഥാപകന്‍ സച്ചിന്‍ ബന്‍സാലിനെ ആമസോണ്‍ അധികൃതര്‍ സമീപിച്ചത്.
വാള്‍മാര്‍ട്ടുമായി ഇടപാട് ഒഴിവാക്കുകയാണെങ്കില്‍ പ്രത്യേകമായി രണ്ടു ബില്യണ്‍ ഡോളര്‍ നല്‍കാമെന്ന വാഗ്ദാനവും ആമസോണ്‍ ഫ്‌ളിപ്കാര്‍ട്ടിന് നല്‍കിയിട്ടുണ്ട്. നിലവില്‍ 1200 കോടി ഡോളറാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ മൂല്യം.