വാഷിംഗ്ടണ്‍: ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് തന്റെ സാമ്പാദ്യത്തിന്റെ ഭൂരിഭാഗവും സംഭാവന നല്‍കാന്‍ ഒരുങ്ങുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനാണ് തന്റെ ആസ്തി വിനിയോഗിക്കുന്നതെന്ന് ബെസോസ് പറഞ്ഞു.
ആദ്യമായിട്ടാണ് ഇത്തരമൊരു ദൗത്യത്തിന് ജെഫ് ബെസോസ് തയ്യാറാകുന്നത്. സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുമെന്ന ലോകത്തിലെ സമ്പന്നരുടെ ഗിവിങ്ങ് പ്ലെഡ്ജില്‍ ജെഫ് ബെസോസ് ഒപ്പുവെക്കാത്തതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.