ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയത്തിന് ശേഷം ബി.ജെ.പി യുടെ ആശയപരമായും സാമൂഹികപരവുമായ പ്രവര്‍ത്തികള്‍ക്കെതിരെ വിമര്‍ശനവുമായി ഹാര്‍വേഡ് യൂണിവേഴ്‌സിറ്റി അധ്യാപകനും സാമ്പത്തിക ശാസ്ത്രത്തിലെ നോബേല്‍ ജേതാവുമായ അമര്‍ത്യാ സെന്‍. ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് തന്റെ അഭിപ്രായം സെന്‍ രേഖപ്പെടുത്തുന്നത്. ഇന്ത്യ കുറേയധികം മാറിയിരിക്കുന്നു. മഹാത്മാ ഗാന്ധിയുടെയും രവീന്ദ്രനാഥ ടാഗോറിനെയും ജവഹര്‍ലാല്‍ നെഹറുവിനെയും ജനങ്ങള്‍ മറന്നിരിക്കുന്നു. അവര്‍ മുന്നോട്ട് വെച്ച ആശയങ്ങള്‍ മറന്നിരിക്കുന്നു.
കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം ഈ തെരഞ്ഞെടുപ്പിലും മുന്നോട്ട് വെച്ച ആശയം അത് തന്നെയായിരുന്നു അതായിരുന്നു അവരുടെ തോല്‍വിയുടെ കാരണവും. നരേന്ദ്ര മോദി തീര്‍ച്ചയായും നല്ലൊരു രാഷ്ട്രീയക്കാരനാണ് തെരഞ്ഞെടുപ്പ് കാലത്ത് വോട്ടഭ്യര്‍ത്ഥിക്കാന്‍ മതവും തീവ്രദേശീയതയും ഉപയോഗിച്ചത് അതുകൊണ്ടാണ്. ഇന്ത്യയില്‍ മറ്റൊരു പാര്‍ട്ടിയും ഉപയോഗിക്കാത്ത രീതിയില്‍ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി പണം ചെലവഴിച്ചിട്ടുണ്ട്. മാധ്യമങ്ങളില്‍ വലിയ സ്വാധീനം ചെലുത്താനും അവര്‍ക്ക് സാധിച്ചു. അതിന്റെ പിറകിലും പണം പ്രവര്‍ത്തിച്ചു. പാകിസ്ഥാന്‍ ഇന്ത്യയില്‍ നടത്തിയ ആക്രമണവും അതിന്റെ തിരിച്ചടിയും വോട്ട് ശതമാനത്തില്‍ ബി.ജെ.പിക്ക് വലിയ വര്‍ധന ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ അതിന്റെ പിന്നില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ദുരൂഹത പല സംശയങ്ങളും മുന്നോട്ട് വെക്കുന്നു.
2104 ല്‍ അധികാരത്തില്‍ എത്തുമ്പോള്‍ മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച തൊഴിലില്ലായ്മ തുടച്ച് നീക്കും എന്നുള്ള അവകാശ വാദങ്ങള്‍ മറച്ച് വെക്കാന്‍ വേണ്ടിയായിരുന്നോ കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ഇന്ത്യയില്‍ അരങ്ങേറിയ പല സംഭവങ്ങളും ? ദേശീയ വാദത്തിനല്ല തീവ്ര ദേശീയ വാദികള്‍ക്കാണ് ഇന്ത്യയില്‍ ഇനി സ്ഥാനം ലഭിക്കൂ എന്നത് വ്യക്തമാക്കുന്നത് പോലെയാണ് രാഷ്ടപിതാവിനെ അധിക്ഷേപിച്ചവര്‍ വന്‍ വിജയം കരസ്ഥമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അധികാരമുണ്ട് അത് രാജ്യത്തെ തകര്‍ക്കാന്‍ വേണ്ടി അദ്ദേഹം ഉപയോഗിക്കാതിരിക്കട്ടെ. അധികാരം മികച്ച ആശയങ്ങള്‍ മുന്നോട്ട് വെക്കാന്‍ സാധിക്കുന്നതാവട്ടെയെന്നും അമര്‍ത്യാ സെന്‍ ലേഖനത്തില്‍ കുറിച്ചു.