X

അമരം മറക്കാനാവില്ല

അമരം എന്ന ഭരതന്‍ സിനിമ കണ്ടവര്‍ മമ്മുട്ടിയെ മറക്കില്ല. അനിതരസാധാരണമായ വ്യക്തി പ്രഭാവം മമ്മുട്ടിയുടെ അച്ചുവിലുണ്ടായിരുന്നെങ്കില്‍ മമ്മുട്ടിക്കൊപ്പം മല്‍സരിച്ച് അഭിനയിച്ചിരുന്നു കെ.പി.എ.സി ലളിത. ഈ അഭിനയത്തിന് അവര്‍ക്ക് ദേശീയ പുരസ്‌ക്കാരവും കിട്ടി.

അഞ്ഞൂറിലധികം സിനിമകളില്‍ അഭിനയിച്ച ലളിത ബ്ലാക് ആന്‍ഡ് വൈറ്റ് സിനിമാ കാലം മുതല്‍ സജീവമായിരുന്നു. ഹാസ്യവും സീരിയസ് റോളുകളുമെല്ലാം മനോഹരമായി അവതരിപ്പിക്കുന്ന ലളിത അല്‍പ്പകാലം സംഗീത നാടക അക്കാദമി ചെയര്‍ പഴ്‌സണായിരുന്നു. ആ റോളില്‍ അവര്‍ വിവാദത്തില്‍ അകപ്പെട്ടെങ്കിലും അഭിനയത്തില്‍ അവര്‍ക്ക് പ്രതിയോഗികളുണ്ടായിരുന്നില്ല.

സത്യന്‍ അന്തിക്കാട് സിനിമകളില്‍ അവിഭാജ്യ ഘടകമായിരുന്നു ലളിത. ഓരോ കാലത്തെയും മനോഹരമായി അവതരിപ്പിക്കുന്ന ലളിത ഇന്നസെന്‍ര്, മാമുക്കോയ തുടങ്ങിയവരുടെ കോമ്പിനേഷനില്‍ ചെയ്ത സിനിമകള്‍ മലയാളത്തില്‍ ചരിത്ര വിജയങ്ങളായിരുന്നു.

ഇന്നലെ രാത്രി രാത്രി 10 മണിയോടെ തൃപ്പൂണിത്തുറയില്‍ മകന്‍ സിദ്ധാര്‍ഥിന്റെ ഫ്ലാറ്റില്‍ വെച്ചായിരുന്നു അന്ത്യം.അനാരോഗ്യം മൂലം ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. പ്രശസ്ത സംവിധായകന്‍ ഭരതനാണ് ഭര്‍ത്താവ്. മക്കള്‍: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍.

അമരത്തിലെയും, ശാന്തത്തിലെയും അഭിനയത്തിന് ഏറ്റവും മികച്ച സഹനടക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. നീലപൊന്‍മാന്‍, ആരവം, അമരം, കടിഞ്ഞൂല്‍ കല്യാണം, ഗോഡ്ഫാദര്‍ എന്നീ സിനിമകളിലെ അഭിനയം ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിക്കൊടുത്തു.അഞ്ഞൂറിലേറെ സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനിയിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പഴ്സനായിരുന്നു.

നീലപൊന്മാന്‍, സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കൊടിയേറ്റം, അമരം, ശാന്തം, ഗോഡ്ഫാദര്‍, സന്ദേശം, മീനമാസത്തിലെ സൂര്യന്‍, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സ്ഫടികം, കാട്ടുകുതിര, കനല്‍ക്കാറ്റ്, വിയറ്റ്നാം കോളനി, മണിച്ചിത്രത്താഴ്, വെങ്കലം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. കഥ തുടരും എന്ന പേരിലുള്ള ആത്മകഥക്ക് ചെറുകാട് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

1947 ഫെബ്രുവരി 25ന് ആലപ്പുഴ ജില്ലയിലെ കായംകുളത്ത് രാമപുരത്ത് കടയ്ക്കത്തറയില്‍ വീട്ടില്‍ കെ അനന്തന്‍ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി ജനിച്ച ലളിതയുടെ യഥാര്‍ത്ഥ പേര്. തോപ്പില്‍ ഭാസിയാണ് ലളിത എന്നു പേരിട്ടത്. ചങ്ങനാശേരി ഗീഥാ ആര്‍ട്സ് ക്ലബിന്റെ ബലി എന്ന നാടകത്തിലൂടെയാണ് നാടകരംഗത്ത് അരങ്ങേറ്റം. ഗീഥയിലും എസ്എല്‍ പുരം സദാനന്ദന്റെ പ്രതിഭാ ആര്‍ട്സ് ട്രൂപ്പിലും പ്രവര്‍ത്തിച്ച ശേഷം കെപിഎസിയിലെത്തി. തുടക്കത്തില്‍ മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളില്‍ പാടി. പിന്നീട് സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്തമായ നാടകങ്ങളില്‍ അഭിനയിച്ചു. 1970ല്‍ ഉദയായുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. 1978ല്‍ സംവിധായകന്‍ ഭരതനെ വിവാഹം ചെയ്തോടെ കുടുംബജീവിതത്തിലേക്കു് ഒതുങ്ങിയെങ്കിലും പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ഭരതന്റെ തന്നെ കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയില്‍ സജീവമായി.

Test User: