X
    Categories: indiaNews

രാഹുല്‍ ഗാന്ധിയുടെ കാര്‍ വ്യൂഹം മണിപ്പൂരില്‍ തടഞ്ഞു

മണിപ്പൂര്‍ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ വാഹനവ്യൂഹത്തെ മണിപ്പൂര്‍ പൊലീസ് തടഞ്ഞു. പൊലീസ് ആകാശത്തേക്ക് വെടിവെച്ചു; യാത്ര ഹെലികോപ്റ്ററിലാക്കി. തലസ്ഥാനത്തുനിന്ന് 20 കിലോമീറ്റര്‍ അകലെയാണ് വാഹനവ്യൂഹം തടഞ്ഞത്. അഭയാര്‍ത്ഥിക്യാമ്പുകള്‍ സന്ദര്‍ശിക്കുകയാണ് രാഹുലിന്റെ ലക്ഷ്യം. സംഘടനാകാര്യജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും കൂടെയുണ്ട്. അരലക്ഷത്തോളം പേരാണ് മൂവായിരം ക്യാമ്പുകളിലായി കഴിയുന്നത്. ഇവരെ കണ്ട് ചര്‍ച്ച നടത്തുകയും നിവേദനങ്ങള്‍ സ്വീകരിക്കുകയുമാണ് ലക്ഷ്യം. മെയ് ആദ്യവാരം ആരംഭിച്ച പ്രക്ഷോഭം ഇന്നും തുടരുകയാണ്.

നൂറുകണക്കിന് പേരാണ് ഇതിനകം കൊല്ലപ്പെട്ടത്. മെയ്‌തേയ് വിഭാഗക്കാര്‍ക്ക് ഗോത്രപദവി നല്‍കാനുള്ള നീക്കത്തിനെതിരെ കുക്കി വിഭാഗക്കാര്‍ ആരംഭിച്ച പ്രക്ഷോഭമാണ് കലാപത്തിലെത്തിയത്. ഇന്നും നാളെയും രാഹുല്‍ മണിപ്പൂരിലുണ്ടാകും. പ്രധാനമന്ത്രി ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ആഭ്യന്തരമന്ത്രി അമിത്ഷാ സന്ദര്‍ശിച്ചെങ്കിലും അതിനുമുന്നോടിയായി നാല്‍പത് ഗ്രാമ ീണരെ പട്ടാളം വെടിവെച്ചുകൊന്നിരുന്നു.

Chandrika Web: