കൊച്ചി: പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പു നടത്തിയെന്ന കേസില്‍ സിനിമാതാരങ്ങളായ അമലാ പോളിനും ഫഹദ് ഫാസിലിനും എതിരായ നിയമ നടപടികള്‍ ഒഴിവാക്കും. അമലാ പോളിനെതിരായ കേസ് കേരളത്തില്‍ നിലനില്‍ക്കില്ലെന്നു ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിച്ചുള്ള റിപ്പോര്‍ട്ട് െ്രെകംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. നികുതി വെട്ടിപ്പ് സംബന്ധിച്ച കേസില്‍ ഫഹദ് ഫാസില്‍ പിഴയടച്ചിട്ടുണ്ടെന്നും അതിനാല്‍ നിയമ നടപടി തുടരേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അമലാ പോള്‍ പുതുച്ചേരിയില്‍ നിന്നാണ് വാഹനം വാങ്ങിയത്. അത് കേരളത്തില്‍ എത്തിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നികുതി വെട്ടിപ്പിന് സംസ്ഥാനത്ത് കേസെടുക്കാനാകില്ലെന്നും െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വ്യാജ മേല്‍വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കില്‍ നടപടി എടുക്കേണ്ടത് പുതുച്ചേരി സര്‍ക്കാരാണ്. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സമാനമായ കേസില്‍ സുരേഷ്‌ഗോപിയെയും ഫഹദ് ഫാസിലിനെയും െ്രെകംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടിരുന്നു. ഇതിനു പിന്നാലെ ഫഹദ് നികുതിയായി 19 ലക്ഷം രൂപ അടച്ചിരുന്നു. അതേസമയം സുരേഷ് ഗോപിക്കെതിരായ നിയമനടപടി തുടരുമെന്നാണ് സൂചന.