കോഴിക്കോട്: വിവാദ ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരണം നല്‍കി കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താന്‍ രംഗത്ത്.
‘എന്റെ വോട്ട് ബി.ജെ.പിക്ക്, അച്ഛന്റെ വോട്ട് കോണ്‍ഗ്രസിന്’ എന്ന ഫേസ്ബുക്ക് കുറിപ്പ് താന്‍ എഴുതിയതല്ലെന്ന് അമല്‍ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെ തന്നെയാണ് അമല്‍ പ്രതികരണമറിയിച്ചത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അമല്‍ പറഞ്ഞു.
പ്രിയപ്പെട്ടവരെ, എന്റെ അക്കൗണ്ട് ഇന്നലെ ഹാക്ക് ചെയ്യപ്പെട്ടതാണ്. എന്റെ പ്രൊഫൈല്‍ തിരിച്ചുപിടിച്ച ഉടനെ ആ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. വോട്ടവകാശം പോലും ഇല്ലാത്ത ഏത് പാര്‍ട്ടിക്കാണ് വോട്ട് ചെയ്യേണ്ടത്? അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. ആരെങ്കിലും അവരുടെ അഭിപ്രായം പറയുമ്പോള്‍ അവര്‍ക്ക് നേരെ കല്ലെറിയരുതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അമല്‍ പറഞ്ഞു.
എന്റെ വോട്ട് ബി.ജെ.പിക്ക് അച്ഛന്റെ വോട്ട് കോണ്‍ഗ്രസിന് എന്നായിരുന്നു അമലിന്റെ എഫ്ബി പേജില്‍ വന്ന കുറിപ്പ്. ബി.ജെ.പിയുടെ പതാക സഹിതമായിരുന്നു പോസ്റ്റ്. ഇതിനെതിരെ നിരവധി കോണ്‍ഗ്രസുകാര്‍ രംഗത്തുവന്നു. ഇതില്‍ മുസ്‌ലിം പേരുള്ളവരെ ജിഹാദികളെന്ന് വിളിക്കുകയും ചെയ്തിരുന്നു. അതിനിടെ രാജ്‌മോഹന്‍ ഉണ്ണിത്താനെ കുറിച്ച പറഞ്ഞ ഒരാളോട് തന്റെ അച്ഛന്‍ അഴിമതിക്കാരുടെ അടിമയാണെന്നും അമല്‍ കുറിപ്പില്‍ പ്രതികരിച്ചു.
അമലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
Dear all , my account was hacked yesterday , as soon as I saw the posts which was made from my profile it was deleted.
Vote avakasham polum illatha njan ethu partikyannu vote cheyendathe.
Everybody has the freedom of expression and nobody has to throw stones when someone express their views.!!