X
    Categories: indiaNews

പ്രവാചകനെക്കുറിച്ച് മോശം പോസ്റ്റിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയിലെ അകോലയിൽ ഇൻസ്റ്റാഗ്രാമിലെ മതപരമായ പോസ്റ്റിനെ ചൊല്ലി ഇരു വിഭാഗങ്ങൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു . പത്തോളം പേർക്ക് പരിക്കേറ്റു. കല്ലേറും തീവയ്പ്പും ഉണ്ടായതിനെത്തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലവിലെ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. ആഭ്യന്തര മന്ത്രി ദേവേന്ദ്ര ഫട് നാവിസിന് സ്വാധീനുള്ള പ്രദേശത്താണ് സംഘർഷമുണ്ടായത്.സംഭവത്തെതുടർന്ന് പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 1000 പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.പരിഭ്രാന്തി വേണ്ടെന്നും കിംവദന്തികളിൽ വിശ്വസിക്കരുതെന്നും പൊലീസ് അഭ്യർത്ഥിച്ചു.

 

webdesk15: