X

വ്യാപാരികള്‍ കടക്കെണിയില്‍, മുഖ്യമന്ത്രി സാഹചര്യം നോക്കണം; കടകള്‍ അടച്ചിടുന്നതിനെതിരെ ഇടത് എംപി എഎം ആരിഫ്

ആലപ്പുഴ: കടകള്‍ തുറക്കണോ എന്ന കാര്യത്തില്‍ ഇടതുപാളയത്തില്‍ തന്നെ ഏകാഭിപ്രായമില്ല. വ്യാപാരി വ്യവസായി സമിതിക്കു പിന്നാലെ ഇടത് എംപി എഎം ആരിഫും കടകള്‍ അടച്ചുപൂട്ടിയിടുന്നതിനെതിരെ രംഗത്തെത്തി. മുഖ്യമന്ത്രി സാഹചര്യം വിലയിരുത്തി കടകള്‍ തുറക്കാന്‍ സാഹചര്യമൊരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ പാര്‍ട്ടിക്കകത്ത് തന്നെ കടകള്‍ തുറക്കുന്ന കാര്യത്തില്‍ മുറുമുറുപ്പ് തുടരുകയാണ്.

കടകള്‍ തുറക്കാന്‍ സാധിക്കാത്ത നല്ലൊരു വിഭാഗം വ്യാപാരികളും കടക്കെണിയിലാണ്. രണ്ടര മാസത്തില്‍ അധികമായി കടകള്‍ വല്ലപ്പോഴുമാണ് തുറക്കാന്‍ സാധിക്കുന്നത്. ദീര്‍ഘനാള്‍ കടകള്‍ അടച്ചിടുന്നത് മൂലം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വ്യാപാരികളെ സഹായിക്കുന്നതിനായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആരിഫ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കത്ത് മുഖേനയാണ് അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യമുയര്‍ത്തിയത്.

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കടകള്‍ തുറക്കാന്‍ സാധിക്കാത്തതില്‍ പ്രതിഷേധവുമായി വ്യാപാരികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇളവുകള്‍ നല്‍കാനാവില്ലെന്ന നിലപാടാണ് സര്‍ക്കാരിന്റേത്.

web desk 1: