X

ഖത്തര്‍ ലോകകപ്പിന് അത്ഭുത സ്‌റ്റേഡിയം ഒരുങ്ങുന്നു

210 കോടി റിയാല്‍ ചെലവില്‍ ഖത്തറില്‍ ലോകകപ്പിനുള്ള സ്‌റ്റേഡിയം ഒരുങ്ങുന്നു. ഉദ്ഘാടനം മെയ് 16ന് നടക്കും. സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. അകത്തേക്ക് മടക്കാവുന്ന മേല്‍ക്കൂരയുമായി അല്‍ വക്ര സ്‌റ്റേഡിയം
40000 പേര്‍ക്ക് മത്സരം കാണാവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പായ്ക്കപ്പല്‍ മാതൃകയിലാണ് സ്റ്റേഡിയം നിര്‍മ്മിച്ചിരിക്കുന്നത്. ലോകകപ്പിന് ശേഷം സീറ്റുകള്‍ പകുതിയാക്കാനാണ് തീരുമാനം. ഈ സീറ്റുകള്‍ അവികസിത രാജ്യങ്ങള്‍ക്ക് സംഭാവന ചെയ്യും. ഇറാഖി വാസ്തുവിദ്യാവിദഗ്ധ സഹാ ഹാദിദാണ് ഇതിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്. ഖത്തറിന്റെ സമുദ്ര പാരമ്പര്യവും മറ്റും സൂചിപ്പിക്കുന്നതിന്റെ ഭാഗമായാണ് പായ്ക്കപ്പലിന്റെ രൂപത്തില്‍ സ്‌റ്റേഡിയം നിര്‍മ്മിച്ചിരിക്കുന്നത്‌

Test User: