പൊലീസ് ആലുവയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ തീവ്രവാദ പ്രസ്താവനകള്‍ പിന്‍വലിച്ചു. മോഫിയ കേസില്‍ സമരം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാിയിരുന്നു പൊലീസ് തീവ്രവാദ പ്രസ്താവനകള്‍ ഉന്നയിച്ചിരുന്നത്.
ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത് പിശക് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ്. പ്രതികളുടെ മേല്‍ തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്ന് പൊലീസ് ആദ്യം റിപ്പോര്‍ട്ട് കൊടുത്തത് പൊതുമുതല്‍ നശിപ്പിച്ചെന്ന കേസിലാണ്. അല്‍ അമീന്‍ , അനസ് നജീബ് എന്ന കോണ്‍ഗ്രസ് നേതാക്കള്‍കെതിരെയാണ് പൊലീസ് പരാമര്‍ശം നടത്തിയിരുന്നത്.
പിന്നാലെ ആലുവ സ്‌റ്റേഷനിലെ രണ്ട് എസ്‌ഐമാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടായിരുന്നു. തിരുവനന്തപുരം ഡിഐജി ഡിവൈഎസ്പിയോട് സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.