X

ആലുവയിലെ കൊലപാതകം: വിചാരണ ഇന്നാരംഭിക്കും

കൊച്ചി: ആലുവയില്‍ അഞ്ചു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ എറണാകുളം പോക്‌സോ കോടതിയില്‍ വിചാരണ ഇന്നാരംഭിക്കും. വിചാരണയുടെ പ്രാരംഭ നടപടികള്‍ ചൊവ്വാഴ്ചയാണ് ആരംഭിച്ചത്. ചൊവ്വാഴ്ച കേസ് പരിഗണിച്ച കോടതി പ്രതി അഷ്ഫാഖ് ആലത്തിനു മേല്‍ ചുമത്തിയ കേസുകള്‍ നിലനില്‍ക്കുമോ എന്നതില്‍ പ്രാഥമിക വാദം കേട്ടു. 10 വകുപ്പുകളും നിലനില്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കല്‍, മൃതദേഹത്തോട് അനാദരവ് കാണിക്കല്‍ എന്നീ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം വാദിച്ചു.

സംഭവം നടന്ന് 35ാം ദിവസമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണ പൂര്‍ത്തിയാക്കി പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനാണ് പ്രോസിക്യൂഷന്റെ ശ്രമം. കേസില്‍ 99 സാക്ഷി മൊഴികളടക്കം 645 പേജുകളുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 62 തൊണ്ടി സാധനങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. കേസ് പരിഗണിക്കുന്ന ഇന്ന് കുറ്റപത്രം പ്രതിയെ വായിച്ചു കേള്‍പ്പിക്കും. വിചാരണയില്‍ പ്രതിക്കും സാക്ഷികള്‍ക്കുമായി പരിഭാഷാ സഹായം നല്‍കാനും തീരുമാനമായി.

webdesk11: