ആലുവ കൊലപാതകം; പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍, 10 ദിവസം കസ്റ്റഡിയില്‍ വിട്ട് കോടതി

ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ കൊലപാതകത്തില്‍ പ്രതി അസ്ഫാഖ് ആലത്തിനെ 10 ദിവസത്തേക്ക് പോക്‌സോ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

അതേസമയം കേസിലെ പ്രതി അസ്ഫാഖ് ആലം കൊടും ക്രമിനലെന്ന് പൊലീസ്. 2018ല്‍ 10 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ ജയിലിലായിരുന്നു. ഡല്‍ഹിയിലെ ഗാസിപുര്‍ പൊലീസാണ് അസഫാക്കിനെ അറസ്റ്റ് ചെയ്തത്. ഒരു മാസം തടവില്‍ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.

 

 

 

 

 

 

webdesk11:
whatsapp
line