ആലുവയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഏഴ് ദിവസം കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ നിലവില്‍ ഇപ്പോള്‍ ഉള്ളത് രണ്ട് പ്രതികളാണ്. കസ്റ്റഡിയില്‍ ലഭിച്ചാല്‍ സംഭവസ്ഥലത്ത് ഉള്‍പ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തും.
കേസില്‍ ഇനി ഒരു പ്രതി കൂടി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. കുട്ടിയെ ഇയാള്‍ നേരത്തേ ലക്ഷ്യമിട്ടിരുന്നു എന്നും കുട്ടിയെ ഉപദ്രവിക്കുകയെന്ന ഉദ്ദേശ്യത്തോടെ മുന്‍പും ഇയാള്‍ വീട്ടിലെത്തിയിരുന്നു എന്നും നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്ക് മറ്റ് എവിടെ നിന്നെല്ലാം സഹായം ലഭിച്ചതായി കണ്ടെത്താന്‍ പൊലീസ് തീരുമാനിച്ചത്.