സാധാരണക്കാരന്റെ കാർ എന്ന് വിളിക്കപ്പെടുന്ന മാരുതി സുസുക്കി ആൾട്ടോ 800 നിർമാണം നിർത്തുന്നതായി റിപ്പോർട്ട് എൻട്രി ലെവൽ ഹാച്ച്ബാക്ക് മോഡലായ ആൾട്ടോ 800 നിർത്തലാക്കിയെന്ന് കമ്പനി അറിയിച്ചതായി ഇന്ത്യ ടുഡേയാണ് റിപോർട്ട് ചെയ്തത്.ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന ബിഎസ് സിക്സ് രണ്ടാംഘട്ട മാനദണ്ഡങ്ങൾ പാലിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനമെന്നാണ് അറിയുന്നത്.
നിലവിൽ സ്റ്റോക്കുള്ള ആൾട്ടോ 800കൾ ഷോറൂമുകൾവഴി ലഭിക്കും.2000ലാണ് ആൾട്ടോ എന്ന മോഡൽ ഇന്ത്യയിൽ പുറത്തിറക്കിയത്. 2012ലാണ് ആൾട്ടോ 800 വിപണിയിൽ എത്തിയത്. ഇന്നുവരെ 1,700,000 യൂണിറ്റ് ആൾട്ടോ 800 കാറുകളാണ് നിരത്തിലിറങ്ങിയതെന്നാണ് കണക്ക്
ടാറ്റ പറഞ്ഞ് ആൾട്ടോ 800;നിർമാണം നിർത്തിയെന്ന് മാരുതി സുസുക്കി
Related Post